പാരീസ്: പാരീസ് നഗരമധ്യത്തില്‍ അധ്യാപകനെ പതിനെട്ടുകാരന് ശിരസ് അറുത്ത് കൊന്നു. പ്രവാചകന്‍മുഹമ്മദ് നബിയുടെ കാര്ട്ടൂണുകള് പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ കാണിച്ചതിനാണ് അധ്യാപകനെ ശിരച്ഛേദം ചെയ്തത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തോക്കുധാരിയെ ഫ്രഞ്ച് പോലീസ് വെടിവച്ചു കൊന്നു.
പാരീസ് നഗരമധ്യത്തില്‍ പട്ടാപ്പകലാണ് പതിനെട്ടുകാരന് ‘അള്ളാഹു അക്ബര്‍’ വിളികളോടെ കഴുത്ത് അറുത്ത് കൊന്നത്. മിഡില്‍ സ്കൂള്‍ ചരിത്ര അധ്യാപകനായിരുന്ന 47 കാരന് സാമുവല്‍ പി. പ്രവാചകന്റെ കാര്ട്ടൂണുകള് ചാര്‍ലി ഹെബ്ഡോയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസ് ചര്‍ച്ചയ്ക്കിടെ കാണിച്ചു. ഇത് നിരവധി മാതാപിതാക്കളില്‍ നിന്ന് പരാതികള്‍ സൃഷ്ടിക്കുകയും ഒരാള്‍ അധ്യാപകനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി ജുഡീഷ്യല്‍ വൃത്തങ്ങള്‍ അറിയിച്ചു.
സ്കൂള്‍ സന്ദര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സംഭവത്തെ ”ഇസ്ലാമിക ഭീകരാക്രമണം” എന്ന് വിശേഷിപ്പിക്കുകയും രാഷ്ട്രം ഒന്നാകെ സംഭവത്തെ അപലപിക്കണമെന്ന് അറിയിക്കുകയും ചെയ്തു.. അധ്യാപകയായതിനാലും അഭിപ്രായ സ്വാതന്ത്ര്യം പഠിപ്പിച്ചതിനാലുമാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: