പാട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജലി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി യൂണിയന് പ്രസിഡന്റ് കൂടിയായ ഡോ. മസ്കൂര്‍ അഹമ്മദ് ഉസ്മാനിക്ക് കോണ്‍ഗ്രസ് സീറ്റു നല്‍കിയതിനെതിരെ വലിയ അതൃപ്തിയാണ് രൂപപ്പെടുന്നത്. ഡോ. മസ്കൂര്‍ അഹമ്മദ് ഉസ്മാനി രാജ്യ വിരുദ്ധനും പാക്കിസ്ഥാന്റെ സ്ഥാപകന്‍ ജിന്നയുടെ കടുത്ത ആരാധകനുമെന്ന് കോണ്‍ഗ്രസ് നേതാവ് ഋഷി മിശ്ര ആരോപിച്ചു. മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ലളിത് നാരായണ മിശ്രയുടെ പേരക്കുട്ടിയാണ് ഋഷി മിശ്ര.
മസ്കൂര്‍ അഹമ്മദ് ഉസ്മാനിക്കെതിരെ രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് കേസ് നിലവിലുണ്ട്. സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍ എന്നിവരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മസ്കൂര്‍ ട്വിറ്ററില്‍ ഇട്ട പോസ്റ്റിനെ തുടര്‍ന്ന് ഇയാളുടെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റര്‍ റദ്ദാക്കിയിരുന്നു. മത്സരിക്കാന്‍ തനിക്ക് സീറ്റ് നല്‍കാത്തതില്‍ സങ്കടമില്ല, എന്നാല്‍ ഈ ജിന്ന ആരാധകന് സീറ്റു നല്‍കിയതില്‍ ഖേദമുണ്ട്, ഋഷി മിശ്ര പറഞ്ഞു. ബീഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്റായ മദന്‍ മോഹന്‍ ഛാക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കോണ്‍ഗ്രസ് ഗാന്ധി ആശയം പിന്തുടരുന്ന പാര്‍ട്ടിയാണ്. എന്നാല്‍ അതിനെ ഒരു ജിന്ന ആശയം പിന്തുടരുന്ന ഒരു പാര്‍ട്ടി ആക്കരുത്. ഗാന്ധിയുടെ രാജ്യത്ത് ജിന്നയുടെ ചിത്രം സൂക്ഷിക്കുന്നവരെ അംഗീകരിക്കാനാവില്ല. സോണിയ ഗാന്ധിയാണ് മസ്കൂറിന് സീറ്റ് നല്‍കിയതെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പറയുന്നത്. എങ്കില്‍ എന്തുകൊണ്ടാണ് ഇതുപോലൊരാള്‍ക്ക് സീറ്റ് നല്‍കിയതെന്ന് സോണിയ വിശദീകരിക്കണം, ഋഷി മിശ്ര ആവശ്യപ്പെട്ടു.
1970 കളില്‍ മിശ്രയുടെ മുത്തച്ഛന് ലളിത് നാരായണ മിശ്ര കോണ്‍ഗ്രസിന്റെ പ്രധാന നേതാവായിരുന്നു. 1975ല്‍ ഒരു ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഈ മാസം 28 നാണ് ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: