കൊല്ലം: സ്വന്തം കവിതകളിലുടനീളം മനുഷ്യസ്നേഹത്തിന്റെ മഹിതാശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഹാകവിയായിരുന്നു അക്കിത്തമെന്ന് തപസ്യ കലാസാഹിത്യ വേദി ജില്ലാ സമിതി അനുസ്മരിച്ചു.
ആത്മാവില്‍ നിന്നും ഉതിര്‍ന്നുവീണ നിരുപാധിക സ്നേഹത്തിന്റെ തെളിനീര് കണങ്ങളായിരുന്നു അദ്ദേഹം കുറിച്ച അക്ഷരങ്ങളോരോന്നും. സ്നേഹമായിരുന്നു അക്കിത്തത്തിന്റെ മതം, കരുണയായിരുന്നു സ്ഥായീഭാവം. ഭാരതീയ തത്ത്വവിചാരങ്ങളായിരുന്നു ഉള്ളകം നിറയെ. അതുതന്നെയായിരുന്നു പ്രചോദനവും. പ്രത്യയശാസ്ത്രങ്ങളുടെ പുറംതോടുകളില്‍ അഭിരമിക്കാതെ അകംപൊരുള്‍ അന്വേഷിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ കണ്ണീരൊപ്പാന്‍ ഉതകാത്ത ദര്‍ശനങ്ങളെ അദ്ദേഹം നിഷേധിച്ചു. ഉന്മൂലനങ്ങളെ അദ്ദേഹം നിരാകരിച്ചു. നൂറ്റാïിന്റെ കവിതയായിരുന്ന ‘ഇരുപതാം നൂറ്റാïിന്റെ ഇതിഹാസം’ അതാണ് ലോകത്തോട് പറഞ്ഞത്. ഒന്നും തന്റേതല്ലെന്നും ആത്യന്തികസത്യം ഒന്നു മാത്രമേയുള്ളു എന്നുമുള്ള അദ്വൈതദര്‍ശനത്തിന്റെ സൗരഭ്യമാണ് അദ്ദേഹത്തിന്റെ കവിതകളില്‍ നിറഞ്ഞുകïത്. ‘പïത്തെ മേശാന്തിയും’ ‘ഇടിഞ്ഞു പൊളിഞ്ഞ ലോകവുമെല്ലാം’ മലയാളത്തിലെ മികച്ച കവിതകളായത് ഇദം ന മമ എന്ന ഭാരതീയ ദര്‍ശനം ഉള്ച്ചേര്ന്നിരുന്നതുകൊïാണ്. തപസ്യയ്ക്ക് അദ്ദേഹം നായകനും രക്ഷകനും ആയിരുന്നു. താങ്ങും തണലുമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് മലയാള കാവ്യ ലോകത്ത് തികഞ്ഞ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
തപസ്യ ജില്ലാസമിതി സംഘടിപ്പിച്ച ശ്രദ്ധാഞ്ജലിയില്‍ പ്രസിഡന്റ് എസ്. രാജന്‍ബാബു അനുസ്മരണ ഭാഷണം നടത്തി. കല്ലട ഷണ്മുഖന്, ആര്. അജയകുമാര്‍, രവികുമാര്‍ ചേരിയില്‍, മണി കെ. ചെന്തപ്പൂര്, കെ. ദാനകൃഷ്ണപിള്ള, രഞ്ജിലാല്‍ ദാമോദരന്‍, വീണാ പി. നായര്‍, രജനിഗിരീഷ്, കല്ലട അനില്‍, പരമേശ്വരന്‍പിള്ള എന്നിവര്‍ മഹാകവിയെ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: