തിരുവനന്തപുരം; മാനവികതയുടെ നറുനിലാപുഞ്ചിരിയിലൂടെ ജീവിതത്തിലെ വിഷമ സന്ധികള്‍ക്കും സമസ്യകള്‍ക്കും പുത്തന്‍ ഭാഷ്യം മഹാകവി അക്കിത്തം രചിച്ചതായി കുമ്മനം രാജശേഖരന്. ജീവിത ധാര്‍മിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു. അന്യര്‍ക്കുവേണ്ടി കണ്ണീര് പൊഴിച്ചു. സ്നേഹസാന്ദ്രമായ കവിതകളിലൂടെ നവോഥാനത്തിന്റെ സൂര്യ മണ്ഡലം തീര്‍ത്തു. അതിന്റെ ചൂടും വെളിച്ചവും ആസ്വാദക ലോകത്തിന് ആശയും ആവേശവുമായി.
സമൂഹത്തിന്റെ വിശാല താല്‍പ്പര്യങ്ങളോട് എന്നെന്നും സംവദിക്കുകയും ജീര്‍ണതകള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റ ഇതിഹാസകാരന് ഹൃദയംഗമമായ ആദരാഞ്ജലികള്‍ കുമ്മനം അര്‍പ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: