Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

സാമൂഹ്യക്ഷേമപെന്‍ഷന്‍ നല്‍കുന്നതാരാണ്

സര്‍ക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ മേഖലയില്‍ നിന്ന് പിന്‍മാറി. പ്രാഥമിക സഹകരണ സംഘങ്ങളെ കുഴിയിലുമാക്കി. ഉത്തരവ് അനുസരിച്ച് ഒന്നേകാല്‍ വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. പണം തിരികെ കൊടുക്കാനുള്ള ബാധ്യത അടുത്ത സര്‍ക്കാരിന്റെ തലയിലായി

ബ്രിജിത് കൃഷ്ണbyബ്രിജിത് കൃഷ്ണ
Oct 15, 2020, 03:00 am IST
inArticle

ഐക്യനാണയ സംവിധാനത്തിലൂടെ കേരളമാകെ പടര്‍ന്ന സംവിധാനമാണ് സഹകരണ പ്രസ്ഥാനങ്ങള്‍. ഏതൊരു സഹകരണ ധനകാര്യ സ്ഥാപനത്തിന്റേയും നിലനില്‍പ്പിന് അടിസ്ഥാനം വിശ്വാസ്യതയാണ്. സഹകാരികളുടെ നിക്ഷേപം സുരക്ഷിതമായിരിക്കുക, അതിന് പലിശ കിട്ടുക, പിന്‍വലിക്കാന്‍ ചെല്ലുമ്പോള്‍ കൃത്യമായി മടക്കി നല്‍കുക. ഏതൊരു ധനകാര്യസ്ഥാപനവും ഉറപ്പാക്കേണ്ട മിനിമം കാര്യങ്ങളാണ് ഇവ. സഹകരണ സംഘത്തിന്റെ അംഗങ്ങളുടെ ക്ഷേമമാകണം  സംഘത്തിന്റെ എല്ലാ പ്രവര്‍ത്തനവും. സഹകരണ സ്ഥാപനങ്ങളോടുള്ള നമ്മുടെ വിശ്വാസ്യതയുടെ അടിസ്ഥാനവും ഇതാണ്. എന്നാല്‍ ഇടതു മുന്നണി സര്‍ക്കാര്‍ പ്രത്യേകിച്ച് ധനമന്ത്രി ഡോ തോമസ് ഐസക് സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ഇറങ്ങിയിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  അത്തരത്തിലുള്ള ചില കാര്യങ്ങളാണ് അദ്ദേഹം ഈ അടുത്ത കാലത്തായി ചെയ്തു കൊണ്ടിരിക്കുന്നത്.

സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ 2018 ല്‍ സര്‍ക്കാര്‍ പ്രത്യേക കമ്പനി രൂപീകരിച്ച് ഉത്തരവായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 26.06.2018 ല്‍. കേരളാ സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്നാണ് പ്രസ്തുത കമ്പനിയുടെ പേര്. നിലവില്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് വിതരണം ചെയ്തു കൊണ്ടിരിക്കുന്ന മുഴുവന്‍ സാമൂഹ്യ സുരക്ഷാ- ക്ഷേമ പെന്‍ഷനുകളും ഈ കമ്പനി വഴി വിതരണം ചെയ്യുമെന്നായിരുന്നു ധനമന്ത്രി 29.11.2018ല്‍ നിയമസഭയെ അറിയിച്ചത്. ഇതോടെ ക്ഷേമ പെന്‍ഷനുകള്‍ കാര്യക്ഷമമായി നടക്കുമെന്ന് ഐസക്ക് ഉറപ്പു നല്‍കുകയും ചിലരെങ്കിലും അത് നടക്കുമെന്നും കരുതി.

എങ്ങനെയാണ് കമ്പനി പണം കണ്ടെത്തുക തുടങ്ങിയ ചോദ്യങ്ങളുയര്‍ന്നു. വ്യക്തികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം നിക്ഷേപമായും വായ്‌പയായും ഫണ്ട് സമാഹരിക്കും എന്നായിരുന്നു വിശദീകരണം. പക്ഷേ അത് സഹകരണ സംഘങ്ങളുടെ അസ്ഥിവാരം തോണ്ടാനുള്ള പദ്ധതിയാണെന്ന് മനസിലായത് 2020 ആഗസ്റ്റ് മാസം 19 ലെ സര്‍ക്കാര്‍ ഉത്തരവ് കണ്ടപ്പോഴാണ്. പെന്‍ഷന്‍ നല്‍കാനുള്ള പണം കണ്ടെത്താന്‍ പോകുന്നത് പ്രാഥമിക സഹകരണ സംഘങ്ങളുടെ കൂട്ടായ്‌മയിലൂടെയാണത്രേ. ഇതിനായി ജൃശാമൃ്യ ഇീീുലൃമശേ്‌ല ടീരശലശേല െഇീിീെൃശtuാ ളീൃ ടലരൗൃശ്യേ ജലിശെീി എന്ന പേരില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചിരിക്കുകയാണ്. മണ്ണാര്‍കാട് റൂറല്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനെ ഫണ്ട് മാനേജരായും നിയമിച്ചു. അല്‍പ്പം കൂടി ലളിതമായി പറഞ്ഞാല്‍ ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ സര്‍ക്കാരിന് പണമില്ല. അതുകൊണ്ട് പെന്‍ഷന്‍ നല്‍കാനായി കമ്പനി രൂപീകരിച്ചു. എന്നാല്‍ കമ്പനിക്ക് വരുമാന മാര്‍ഗ്ഗമൊന്നുമില്ല. അതിനാല്‍ പ്രാഥമിക സഹകരണ സംഘങ്ങളിലെ മുഴുവന്‍ നിക്ഷേപവും ഈ കമ്പനിയില്‍ നിക്ഷേപിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതിന് സര്‍ക്കാര്‍ 9.5% പലിശ അതും പ്രതിമാസ കൂട്ടുപലിശയായി നല്‍കുമത്രേ. പിന്നീട് അത് 9% മാക്കി അതോടെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ സാധാരണക്കാര്‍ക്ക് വായ്‌പ നല്‍കാന്‍ പണമില്ലാതെ വരും.  

അതായത് സഹകരണ സംഘങ്ങളുടെ ഉദ്ദേശ ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുമെന്ന് ചുരുക്കം. അതത് ബാങ്കുകളുടെ പരിധിയില്‍ വരുന്ന സഹകാരികളുടെ ക്ഷേമത്തിനോ കാര്‍ഷിക മേഖലയില്‍ വായ്‌പ്പയ്‌ക്ക് ചെലവഴിക്കാനോ സഹകരണ സംഘങ്ങളുടെ കയ്യില്‍ പണമില്ലാതെ വരും. ഉള്ള പണം മുഴുവന്‍ പെന്‍ഷന്‍ കമ്പനിയില്‍ നിക്ഷേപിച്ചിരിക്കുകയല്ലേ? അടുത്ത പ്രശ്‌നം ഈ പണം കമ്പനി എങ്ങനെ തിരികെ നല്‍കും എന്നതാണ്. കമ്പനിക്ക് യാതൊരു വരുമാനവുമില്ല. കിട്ടുന്ന പണം പെന്‍ഷനായി കൊടുത്തു തീര്‍ക്കുക എന്ന ജോലി മാത്രമേ കമ്പനിക്കുള്ളൂ. ഇതിന് പ്രത്യേക പലിശയോ ലാഭമോ കിട്ടുകയുമില്ല. പിന്നെങ്ങനെ സഹകരണ ബാങ്കുകള്‍ക്ക് പലിശ കൊടുക്കും? പലിശ പോകട്ടെ മുതല്‍ ആരു തിരികെ നല്‍കും? സര്‍ക്കാരാണ് ഈടു നല്‍കുന്നതത്രേ. എങ്കില്‍ ആ പണം എടുത്ത് സര്‍ക്കാറിന് തന്നെ പെന്‍ഷന്‍ കൊടുത്താല്‍ പോരേ? ഫലത്തില്‍ സര്‍ക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ മേഖലയില്‍ നിന്ന് പിന്‍മാറി. പ്രാഥമിക സഹകരണ സംഘങ്ങളെ കുഴിയിലുമാക്കി. ആഗസ്റ്റ് മാസത്തില്‍ ഇറങ്ങിയിരിക്കുന്ന ഉത്തരവ് അനുസരിച്ച് ഒന്നേകാല്‍ വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. അതായത് പണം തിരികെ കൊടുക്കാനുള്ള ബാധ്യത അടുത്ത സര്‍ക്കാരിന്റെ തലയിലായി. ഇതിനെയാണ് കേരള മോഡല്‍ എന്ന് വിളിക്കുന്നത്.

9447178995

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.