ചെന്നൈ: തമിഴകത്ത് ബിജെപി യിലേക്ക് ഖുശ്ബുവിന്റ വരവിനേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് തമിഴ്നാട് അര്‍ണബ് ഗോസ്വാമി എന്നറിയപ്പെടുന്ന മാധ്യമ പ്രവര്ത്തകന് മദന്‍ രവിചന്ദ്രന്റെ വരവിനെയാണ്..
ഏതാനും നാള് മുന്നേ ഒരു ‘കറുപ്പര്‍ കൂട്ടം’ വിവാദം ഉണ്ടായത് ഓര്‍മ്മയില്ലേ? സാക്ഷാല്‍ മുരുക ഭഗവാന്റ കീര്‍ത്തനമായ ‘സ്കന്ദഷഷ്ടികവച’ത്തെ യു ട്യൂബില്‍ അശ്ലീലമാക്കി അവതരിപ്പിച്ച കമ്യൂണിസ്റ്റ് ഡിഎംകെ നേതൃത്വങളുടെ തമിഴ് സൈബര്‍ ഗ്യാങായ ‘കരുപ്പര്‍ ‘ കൂട്ടത്തെ തമിഴ്നാട്ടിലെങ്ങും ജനം കൈകാര്യം ചെയ്ത് വിട്ടേക്കാവുന്ന അവസ്ഥയിലേക്ക് വിഷയത്തെ ഹൈലൈറ്റ് ചെയ്തത് ഈ മദനും, മാരിദാസും, കിഷോര്‍ സ്വാമിയുമടങ്ങുന്ന ടീമാണ്..
പല വിഷയങ്ങള്‍ തെളിവോടെ, വ്യക്തമായ വിവരണങളോടെ പുറത്ത് കൊണ്ട് വന്നിട്ടുള്ള ആളാണ് മദന്‍. എണ്ണിയാലൊടുങ്ങാത്തത്ര വധഭീഷണികള്‍ കയ്യേറ്റ ശ്രമങ്ങള്‍ നേരിട്ടു.ഈയടുത്തായി തഞ്ചാവൂര്‍ ഭാഗത്ത് നടക്കുന്ന മാന്വേട്ടയെക്കുറിച്ചും, അതിലെ രാഷ്ട്രീയ ബന്ധങളെക്കുറിച്ചുമൊക്കെ പുറത്തറിയിച്ചത് മദനായിരുന്നു. അതിനെ തുടര്‍ന്ന് വലിയ രീതിക്കുള്ള വധഭിഷണികളും മറ്റും വന്നു
ചെറിയൊരു ഇടവേളയെടുത്ത ശേഷം തിരിച്ച് വരവിലാണ് ബിജെപി പ്രവേശനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: