ന്യൂദല്‍ഹി; ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു കൊറോണ നെഗറ്റീവ് ആയി. 2020 സെപ്റ്റംബര്‍ 29 ന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഗൃഹ നിരീക്ഷണത്തിലായിരുന്നു.
ഇന്നത്തെ ആര്‍ടി-പിസിആര്‍ പരിശോധന ഫലം അനുസരിച്ച് ഉപരാഷ്ട്രപതിയുടെയും ഭാര്യ ഉഷാ നായിഡുവിന്റെയും പരിശോധനാഫലം നെഗറ്റീവ് ആണ്. ഉപരാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം ഉടന്‍ തന്നെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ മടങ്ങിയെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: