കൊല്ലം: കോര്‍പ്പറേഷനിലെ അഴിമതിക്കും കെടുകാര്യസ്ഥയ്ക്കും എതിരെ യുവമോര്‍ച്ചയുടെ നില്പുസമരം. മേയര്‍ ഹണി ബെôമിന്റെ വസതിക്കു സമീപമുള്ള പല ഇടങ്ങളിലായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊïു സംഘടിപ്പിച്ച സമരം കൊñം മണ്ഡലംപ്രസിഡന്റ് പ്രണവ് താമരക്കുളം ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീയുടെ പേരില്‍ വായ്പയെടുത്ത 52ലക്ഷം രൂപ തിരിച്ചടയ്ക്കാത്തതിനാð ചരിത്രത്തിലാദ്യമായി കൊല്ലം കോര്പ്പറേഷന് ബാങ്ക് ഓഫ് ഇന്ത്യയുടെ റിക്കവറി നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ഇത് കോര്‍പ്പറേഷനിലെ അഴിമതിക്കും കെടുകാര്യസ്ഥയ്ക്കും ഉള്ള ഏറ്റവും നñ തെളിവാണ്. ഉപാസന ആശുപത്രിക്കു മുóിലുള്ള കോര്‍പ്പറേഷന്‍വക 1.44 ഏക്കര്‍ഭൂമി അളന്നു തിട്ടപ്പെടുത്തി മതിലുകെട്ടി സംരക്ഷിക്കണം. സ്വകാര്യവ്യക്തികളെ സംരക്ഷിക്കാനായി ഈ സ്ഥലം സംബന്ധിച്ച യോഗത്തിന്റെ മിനിറ്റ്സ് തിരുത്തി ക്രമക്കേട് നടത്തിയ മേയറുടെ സാമ്പത്തികസ്രോതസ് വിജിലന്‍സ് അന്വേഷിക്കണം. കോര്‍പ്പറേഷന്റെ സ്വപ്ന പദ്ധതിയായ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സിനായി ഏറ്റെടുത്ത ഭൂമിയില്‍ ഉടന്‍ നിര്‍മാണം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവമോര്‍ച്ച കടപ്പാക്കട ഏരിയ പ്രസിഡന്റ് വിഷ്ണു അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ ധനേഷ്, ബിജെപി മണ്ഡലം ട്രഷറര്‍ കൃഷ്ണകുമാര്‍, സെക്രട്ടറി ഷിബു, കടപ്പാക്കട ഏരിയ പ്രസിഡന്റ് ടി.ആര്. അഭിലാഷ്, യുവമോര്‍ച്ച മണ്ഡലം ജനറല്‍സെക്രട്ടറി ബിനോയ് മാത്യൂസ് എന്നിവര്‍ സംസാരിച്ചു. നേതാക്കളായ സനല്‍, മനുലാല്‍, സുജിത്, അനീഷ്, വിഷ്ണു, ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: