കൊല്ലം: നാഗരാതിര്‍ത്തിയിലെ ഏറ്റവും തിരക്കുള്ള പാതയായ കൊല്ലം ബൈപ്പാസില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. രാത്രികാലങ്ങളില്‍ ഉïാകുന്ന അപകടങ്ങളും റോഡിനു ഇരുവശത്തുമുള്ള മാലിന്യനിക്ഷേപവും കുറയ്ക്കാനും ക്യാമറകളുടെ സ്ഥാപനത്തിലൂടെ സാധിക്കും. ക്യാമറകള്‍ സ്ഥാപിച്ച് കണ്ട്രോള് റൂം വഴി നിരീക്ഷിക്കുóതിലൂടെ ബൈപ്പാസിð ഉïാകാനിടയുള്ള നിയമലംഘനങ്ങള്‍ ഇñാതാക്കാനും കഴിയും.
ബൈപ്പാസ് ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവര്‍ഷം പിന്നിടുമ്പോഴും പ്രധാന സിഗ്നല്‍ പോയിന്റുകളില്‍ പോലും ക്യാമറകള്‍ ഇല്ല. ബൈപ്പാസ് കടന്നുപോകുന്ന മേവറം മുതല്‍ ശക്തികുളങ്ങര വരെയുള്ള സ്ഥലങ്ങളിലെ പ്രധാന പോയിന്റുകളിലും പാലങ്ങള്‍ക്ക് ഇരുവശങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാരും വാഹനയാത്രക്കാരും ആവശ്യപ്പെടുന്നു.
പകല്‍ സമയങ്ങളിലെ നിയമലംഘനങ്ങള്‍ തടയാനും രാത്രികാലങ്ങളില്‍ വാഹനങ്ങളുടെ വേഗം കുറയ്ക്കാനും ഇതിലൂടെ കഴിയും. ഇടറോഡുകള്‍ കൂടുതല്‍ വന്നുചേരുന്ന കൊല്ലം ബൈപ്പാസില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. രാത്രികാലങ്ങളിലാണ് അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത്. പലരെയും ഇടിച്ചിടുന്ന വാഹനങ്ങള്‍ നിര്‍ത്താതെ പോകുകയാണ് പതിവ്.
ക്യാമറകള്‍ സ്ഥാപിച്ചാല്‍ ഇത്തരം വാഹനങ്ങളെ കïെത്തന് എളുപ്പമായിരിക്കും. കൊല്ലം കോര്പ്പറേഷന് പരിധിക്കുള്ളിലൂടെ കടന്നുപോകുന്ന ബൈപ്പാസില്‍ പലഭാഗത്തും ലൈറ്റുകള്‍ പ്രകാശിക്കാത്തതും അപകടത്തിന് കരണമാകുന്നുï്. ക്യാമറകള്‍ സ്ഥാപിക്കാന്‍ സിറ്റി പോലീസും കോര്‍പ്പറേഷനും മുന്‍കൈ എടുക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: