Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

അധികൃതരുടെ അനാസ്ഥ; കാഞ്ഞങ്ങാട് നഗരത്തിലെ ഭൂഗര്‍ഭ വൈദ്യുതി കേബിളുകള്‍ നശിക്കുന്നു

നവീകരണത്തിനുശേഷം കെ.എസ്.ഇ.ബി. എന്‍ജിനീയര്‍മാര്‍ ചാര്‍ജ് ചെയ്യാനായി പരിശോധന നടത്തിയപ്പോള്‍ എട്ടിടത്ത് കേബിള്‍ പൊട്ടിയതായി കണ്ടെത്തി. റോഡ് കരാറുകാര്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെ അറിയിക്കാതെ രാത്രികാലങ്ങളിലടക്കം റോഡ് കുത്തിപ്പൊളിച്ചതായാണ് ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 11:26 am IST
inKasargod

കാഞ്ഞങ്ങാട്: രണ്ടുകോടി മുടക്കിയ വൈദ്യുതിവിതരണ പദ്ധതി മണ്ണിനടിയിലും പുറത്തുമായി തുരുമ്പെടുക്കുന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ മുടക്കമില്ലാത്ത വൈദ്യുതിക്കായി പട്ടണവാസികളുടെ കാത്തിരിപ്പ് തുടരുകയാണ്. കാറ്റു വീശിയാലും മഴപെയ്താലും മണിക്കൂറുകളോളം അറ്റകുറ്റപ്പണിക്കായി കറന്റ് മുടങ്ങുന്ന കാഞ്ഞങ്ങാട് പട്ടണത്തിന്റ ദുരവസ്ഥയില്‍ നിന്നുള്ള മോചനമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിട്ടത്. 

12 വര്‍ഷം മുന്‍പ് നടത്തിയ ഭൂഗര്‍ഭ വൈദ്യുതി വിതരണ പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ കാരണം മണ്ണടിഞ്ഞുകിടക്കുന്നത്. ഐ.പി. ആര്‍.ഡി.സി. കേന്ദ്രപദ്ധതിയിലാണ് കാഞ്ഞങ്ങാട് പട്ടണത്തില്‍ ഭൂഗര്‍ഭ വൈദ്യുതി കേബിളുകള്‍ സ്ഥാപിച്ചത്. ആലാമിപ്പള്ളി മുതല്‍ അജാനൂരിലെ അതിഞ്ഞാല്‍ വരെയാണ് പദ്ധതിയില്‍ കുഴിയെടുത്ത് കേബിളുകള്‍ സ്ഥാപിച്ചത്.

പട്ടണത്തില്‍ മുടക്കവും തടസ്സവുമില്ലാത്ത വൈദ്യുതി വിതരണം. അതായിരുന്നു ഭൂര്‍ഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുമ്പോള്‍ നഗരവാസികള്‍ക്ക് കെ.എസ്.ഇ.ബി. നല്‍കിയ ശുഭപ്രതീക്ഷ. വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്നതിനുമുന്‍പ് പാലിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി നടക്കാത്തതാണ് തുടക്കം പാളുന്നതിന് ഇടയാക്കിയത്. മണ്ണിനടിയിലൂടെയിട്ട കേബിളിലൂടെ വൈദ്യുതി കടത്തിവിട്ടാല്‍ അപകടം ഉണ്ടാകുമെന്ന ബി.എസ്.എന്‍.എല്ലിന്റെയും ജലഅതോറിറ്റിയുടെയും തടസ്സവാദങ്ങളാണ് പ്രശ്‌നമായത്. ജലഅതോറിറ്റി പൈപ്പുകളും  ടെലിഫോണ്‍ കേബിളുകളും വൈദ്യുതിക്കേബിളുമായി നിശ്ചിത അകലം പാലിച്ചില്ലെന്നതായിരുന്നു പ്രധാന ആക്ഷേപം. ഒടുവില്‍ 2018 ഫെബ്രുവരിയില്‍ മന്ത്രിതലത്തില്‍ തിരുവന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ കേബിള്‍ ചാര്‍ജ് ചെയ്യാന്‍ തീരുമാനമായെങ്കിലും പട്ടണത്തില്‍ കെ.എസ്.ടിപി. റോഡ് നവീകരണം നടക്കുന്നതിനാല്‍ അത് നടന്നില്ല. റോഡ് നവീകരണത്തിനിടെ വൈദ്യുതി കേബിളുകള്‍ക്ക് പലയിടത്തും കേടുപാട് സംഭവിച്ചതോടെ പിന്നീടുള്ള കാര്യങ്ങള്‍ മുഴുവന്‍ തകിടംമറിഞ്ഞു. നവീകരണത്തിനിടെ കേബിള്‍ ഉപയോഗശൂന്യമായെന്നാണ് വൈദ്യുതിവകുപ്പ് പറയുന്നത്.

നവീകരണത്തിനുശേഷം കെ.എസ്.ഇ.ബി. എന്‍ജിനീയര്‍മാര്‍ ചാര്‍ജ് ചെയ്യാനായി പരിശോധന നടത്തിയപ്പോള്‍ എട്ടിടത്ത് കേബിള്‍ പൊട്ടിയതായി കണ്ടെത്തി. റോഡ് കരാറുകാര്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെ അറിയിക്കാതെ രാത്രികാലങ്ങളിലടക്കം റോഡ് കുത്തിപ്പൊളിച്ചതായാണ് ആക്ഷേപം. പരിക്ഷണച്ചാര്‍ജിങ് നടത്തിയപ്പോള്‍ സബ്‌സ്‌റ്റേഷന്‍ തന്നെ ഡ്രിപ്പ് ആകുന്ന സ്ഥിതിയുമുണ്ടായി. പൊട്ടലുകളിലൂടെ മഴവെള്ളമിറങ്ങി കേബിള്‍ മിക്ക സ്ഥലങ്ങളിലും നശിച്ചതാണ് ഇതിനുകാരണമായി പറയുന്നത്. ജില്ലയില്‍ പലയിടത്തും ഭൂഗര്‍ഭ കേബിള്‍ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് പട്ടണത്തില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതില്‍ നിഗൂഢതയുണ്ട്. കേബിള്‍ ഉപയോഗശൂന്യമായി എന്നാണ് പറയുന്നത്. വിഷയത്തില്‍ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Tags: kasargodവൈദ്യുതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.