മുംബൈ: ദേശീയ വാര്‍ത്ത ചാനലുകളുടെ റേറ്റിങ് തട്ടിപ്പ് കേസില്‍ വന്‍ വഴിത്തിരിവ്. ബാര്‍ക്ക് റേറ്റിങ് ഉയര്‍ത്തിക്കാട്ടാന്‍ അര്‍ണാബ് ഗോസ്വാമി നയിക്കുന്ന റിപ്പബ്ലിക് ടിവി, രണ്ടു മറാഠി ചാനലുകള്‍ എന്നിവ വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്ന് മുംബൈ പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, എഫ്ഐആറില്‍ റിപ്പബ്ലിക് ടിവിയുടെ പേരുണ്ടായിരുനന്നില്ല. ബാര്‍ക്ക് വ്യൂവര്‍ഷിപ്പ് കൂട്ടാന്‍ വേണ്ടി വീട്ടില്‍ ആളില്ലാത്ത സമയത്തും നിര്‍ദേശിക്കപ്പെട്ട ചാനുകള്‍ ചെറിയ തുക നല്കി വീട്ടുകാരെ സ്വാധീനിച്ച് ടിവി ഓണ്‍ ചെയ്തിടുന്നു എന്നാണ് കണ്ടെത്തിയത്. ഇതു ബാര്‍ക്ക് നിയമപ്രകാരം കുറ്റകരമാണ്.
ഇതേത്തുടര്‍ന്നാണ് മറാഠി ചാനലുകളായ ഫക്ത്, ബോക്സ് സിനിമ എന്നിവയുടെ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടിവിയുടെ പേരും കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നു. എന്നാല്‍, മറ്റൊരു ദേശീയ ഓണ്‍ലൈന്‍ മാധ്യമത്തിനു ലഭിച്ച രേഖകള്‍ പ്രകാരം ബാര്‍ക്ക് റേറ്റിങ്ങില്‍ തട്ടിപ്പു നടത്തിയതിനു ഇന്ത്യ ടുഡേ ചാനലിന് അഞ്ചു ലക്ഷം രൂപ പിഴ ചുമത്തിയെന്ന വിവരം പുറത്തുവന്നു. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ റേറ്റിങ്ങിനായി ദേശീയ മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരം ശക്തമായ സമയത്താണ് തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ബാര്‍ക്ക് തട്ടിപ്പില്‍ റിപ്പബ്ലിക് ടിവിയുടേയും അര്ണാബിന്രേയും പേരുകള്‍ പരാമര്‍ശിച്ച് ഇന്ത്യ ടുഡേ വാര്‍ത്തകള്‍ നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അതു അവര്‍ക്കു തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണ്. തട്ടിപ്പില്‍ അര്‍ണാബിന്റെ മറുപടിക്കായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടര്‍ പിന്നാലെ ഓടുന്ന വിഡിയോയയും വൈറലായിരുന്നു. ഇരു ചാനലുകളുടേയും പ്രമുഖരായ അര്‍ണാബും രാജ്ദീപ് സര്‍ദേശായിയും തമ്മില്‍ ശീതയുദ്ധവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: