മാനന്തവാടി: ഇന്‍ഷൂറന്‍സും പുക പരിശോധന സര്‍ട്ടിഫിക്കറ്റും ഇല്ലാതെ സര്‍വ്വീസ് നടത്തിയ ജില്ലാ ആശുപത്രിയിലെ രണ്ട് വാഹനങ്ങള്‍ മാനന്തവാടി ട്രാഫിക് പോലീസ് പിടികൂടി്. ആശുപത്രിയിലെ മാതൃയാനം പദ്ധതിക്ക് വേണ്ടി സര്‍വീസ് നടത്തുന്ന രണ്ട് വാഹനങ്ങളാണ് പിടികൂടിയത്.
വാഹനം പിടികൂടിയതോടെ ഇരു വാഹനങ്ങളും ഓട്ടം നിര്‍ത്തുകയും ചെയ്തു. പകരം വേറെ വാഹനം ഏര്‍പ്പെടുത്തിയാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കി വരുന്നത്. പ്രസവാനന്തരം അമ്മയേയും കുഞ്ഞിനെയും വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് മാതൃയാനം. കല്‍പ്പറ്റയിലുള്ള ഒരു ഏജന്‍സിയാണ് മാതൃയാനം പദ്ധതിക്ക് വാഹനം ഓടിക്കുന്നതിനായി കരാര്‍ എടുത്തിരിക്കുന്നത്.
വാഹനങ്ങള്‍ ഇന്‍ഷൂറന്‍സും പുക പരിശോധന സര്‍ട്ടിഫിക്കറ്റും ഇല്ലാതെ സര്‍വ്വിസ് നടത്തിയത് നിയമ വിരുദ്ധമാണ്. തികഞ്ഞ അനാസ്ഥയാണ് ഈ സംഭവത്തിലൂടെ പുറത്ത് വരുന്നത്. ഈ വാഹനങ്ങളില്നിരവധി അമ്മമാരും കുഞ്ഞുങ്ങളുമാണ് ഇതിനകം യാത്ര ചെയ്തത്. വീട് എത്ര അകലെയാണെങ്കിലും കാര്‍ഡിന്റെ നിറവ്യത്യാസമില്ലതെ പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിനുള്ള പദ്ധതിയാണിത്. സര്‍ക്കാരിന് വാഹനം ഇല്ലത്തതുകൊണ്ടാണ് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ഓടുന്നത്. കരാര്‍ വ്യവസ്ഥയില്‍ പറയുന്ന കാര്യങ്ങള്‍ പുര്‍ണ്ണമായും പാലിക്കാതെയാണ് വാഹനങ്ങള്‍ സര്‍വ്വീസ് നടത്തിയതെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: