ദുബായ്: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. കഴിഞ്ഞ മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ധോണിയും സംഘവും. മറുവശത്ത് വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് കൊല്‍ക്കത്തയുടെ നായകന് ദിനേശ് കാര്‍ത്തിക്.
വിന്‍ഡീസ് താരം സുനില്‍ നരെയ്നെ ഓപ്പണിങ് സ്ഥാനത്ത് നിലനിര്‍ത്തുന്നതിനെതിരെ വലിയ വിമര്‍ശനമുയരുന്നുണ്ട്. ബിഗ്ബാഷില്‍ മികച്ച പ്രകടനം നടത്തിയ ടോം ബാന്റനെ ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണറാക്കിയേക്കും. ഇംഗ്ലീഷ് നായകന് ഇയാന്‍ മോര്ഗന് നായകസ്ഥാനം നല്‍കണമെന്ന പ്രസ്താവനകളും ശക്തമാണ്. ബാറ്റിങ്ങില്‍ ഫോം നഷ്ടപ്പെട്ട ദിനേശ് കാര്‍ത്തിക്കിനും ഇന്ന് തിളങ്ങേണ്ടതുണ്ട്. കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് 37 റണ്‍സാണ് കാര്‍ത്തിക് നേടിയത്.
മറുവശത്ത് ഫോമിലാണ് ചെന്നൈ. ഷെയ്ന് വാട്സണും ഫാഫ് ഡു പ്ലെസിസും റണ്‍സ് കണ്ടെത്തുന്നത് ടീമിന്റെ ശക്തി വര്‍ധിപ്പിക്കുന്നുണ്ട്. മധ്യനിരയില്‍ അമ്പാട്ടി റായ്ഡുവും രവീന്ദ്ര ജഡേജയും ധോണിക്കൊപ്പം ബാറ്റ് വീശും. ബൗളര്‍മാര്‍ അമിതമായി റണ്‍സ് വഴങ്ങുന്നതാണ് ചെന്നൈയുടെ പോരായ്മ. എം.എസ്. ധോണി മുന്‍നിരയില്‍ ബാറ്റിങ്ങിനിറങ്ങുമോയെന്നും കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: