Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ആര്‍എസ്എസുകാര്‍ അവന്റെ അമ്മയോട് മോശമായി പെരുമാറില്ല എന്ന് ഉറപ്പുണ്ട്; സിപിഎം എംപി മോശമായി പെരുമാറിയ കഥ മന്ത്രി കടകംപള്ളിയോട് വിവരിച്ച് ആശ ലോറന്‍സ്

മിലന്‍ ആര്‍എസ്എസിന്റെ സ്വയം സേവകനാണോ എന്ത് മേന്മയാണ് ആര്‍എസ്എസിന് ഉള്ളതെന്ന് മന്ത്രിയുടെ ചോദ്യത്തിന് ആര്‍എസ്എസുകാര്‍ അവന്റെ അമ്മയോട് മോശമായി പെരുമാറില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നായിരുന്നു ആശയുടെ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 10:06 am IST
in Social Trend

തിരുവനന്തപുരം: സിപിഎം നേതാക്കളില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ പറ്റിയും തന്റെ മകന്‍ എങ്ങനെ ആര്‍എസ്എസ് ആയി എന്നും വിശദീകരിച്ച് സിപിഎം മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ്. ആശയുടെ മകന്‍ മിലന്‍ ശബരിമല പ്രക്ഷോഭ സമയത്ത് സജീവസാന്നിധ്യം ആയിരുന്നു. ഇക്കാര്യം അടക്കം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരിഹാസത്തോടെ ചോദിച്ചപ്പോഴാണ് കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയിയെന്ന് വിശദീകരിച്ച് ആശ ഫേസ്ബുക്കില്‍ കുറിച്ചത്. മിലന്‍ ആര്‍എസ്എസിന്റെ സ്വയം സേവകനാണോ എന്ത് മേന്മയാണ് ആര്‍എസ്എസിന് ഉള്ളതെന്ന് മന്ത്രിയുടെ ചോദ്യത്തിന് ആര്‍എസ്എസുകാര്‍ അവന്റെ അമ്മയോട് മോശമായി പെരുമാറില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നായിരുന്നു ആശയുടെ മറുപടി.  

പോസ്റ്റിന്റെ പൂര്‍ണരൂപം- 

നമസ്ക്കാരം

3.10.2020 അതായത് ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച നടന്ന ഒരു കാര്യം പറയുകയാണ്.

ടുറിസം വകുപ്പിന്റെ കീഴിൽ ഒരു സ്ഥാപനം തുടങ്ങുന്നു അവിടെ തൊഴിൽ സാധ്യത ഉണ്ടെന്ന് അറിയുന്നു എന്റെ സർട്ടിഫിക്കറ്റുകളുടെ പരിശീലനങ്ങളുടെ അടിസ്ഥാനത്തിൽ തൊഴിൽ കിട്ടുമോന്ന് ഞാൻ അന്വേഷിച്ചു സാധ്യത ഉണ്ടെന്നറിയുന്നു.

MV JAYARAJAN KANNUR CPIM DISTRICT SECRETARY

A VIJAYRAGHAVAN LDF CONVINOR ഇവർ രണ്ട് പേരോടും ചോദിച്ചു അപേക്ഷ കൊടുത്ത് നോക്കാൻ പറഞ്ഞു.

2 .10.2020 ന് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനെ ഫോണിൽ വിളിച്ചു എം.എം.ലോറൻസിന്റെ മകൾ ആണ് എന്ന് പറഞ്ഞു നേരിൽ കാണുവാൻ അനുവാദം ചോദിച്ചു

സമയമൊക്കെ പറഞ്ഞു. പിറ്റേന്ന് 3-10-2020 രാവിലെ മിലനുമായി അപേക്ഷയും തയ്യാറാക്കി പോയി. കണ്ടു മര്യാദയോട് കൂടി സംസാരം തുടങ്ങി ആവശ്യം പറഞ്ഞു അപ്പോൾ അതിന്റെ മറുപടി പറഞ്ഞു പെട്ടെന്ന് എന്നോട്

മന്ത്രി ചോദിച്ചു നിങ്ങൾ അല്ലേ വല്യ വിവാദമൊക്കെ ഉണ്ടാക്കിയത്?

ഞാൻ_ മിലൻ അയ്യപ്പന്റെ devotee ആണ് അത് കൊണ്ട് സമരത്തിന് പോയി അതിനാണ് എന്റെ ജോലിയിൽ നിന്ന് പിരിച് വിട്ടത്

മന്ത്രി _ devotee ആയതിന് എന്താ കുഴപ്പം അതിന് ഇങ്ങിനെ ചെയ്യേണ്ട കാര്യമില്ലായിരുന്നു

ഞാൻ _സാറും ഗുരുവായുർ പോയി തൊഴുതില്ലേ അതൊക്കെ തെറ്റായി കാണുന്നത് എന്തിനാ?

(മന്ത്രിന്റെ മുഖഭാവം സ്വരം മാറുന്നു)

മന്ത്രി_ നിങ്ങളോട് ആര് പറഞ്ഞു ഞാൻ തൊഴുതു എന്ന് വെറുതേ ആവശ്യമില്ലാത്തത് ഒന്നും പറയേണ്ട !

ഞാൻ _ എന്നോട് ആരും പറഞ്ഞതല്ല വാർത്തകളിലും പത്രങ്ങളിലും ഫോട്ടോയും വന്നത് കൊണ്ട് അറിഞ്ഞതാണ് പാർട്ടി വിശദീകരണവും ചോദിച്ചതല്ലേ?

മന്ത്രി – ഞാൻ തൊഴുതില്ല പിന്നെ അവിടെ ചെന്നപ്പോൾ നിൽക്കേണ്ടത് പോലെ നിന്നതേ ഉള്ളു!!

മര്യാദ കാട്ടിയതാണ്!!

നിങ്ങൾ എം എം ലോറൻസിന്റെ മകൾ അല്ലേ അതാണ് ഇങ്ങിനെ പറയുന്നത്

ഞാൻ _ എംഎം ലോറൻസിനോടും പാർട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട് മകളുടെ കല്യാണം പള്ളിയിൽ നടത്തിയതിന്

മന്ത്രി_ അതൊന്നും എനിക്കറിയില്ല നിങ്ങൾ ഒരുപാട് വിവാദം ഉണ്ടാക്കിയില്ലേ പാർട്ടിക്കെതിരെയും സർക്കാറിനെതിരെയും ദിവസേന പത്രങ്ങളിൽ വാർത്തകളിൽ വന്നില്ലേ അവർ മാധ്യമങ്ങളും മറ്റ് പാർട്ടികാരും വടി എടുത്തില്ലേ സർക്കാറിനെ പാർട്ടിയെ അടിക്കാൻ നിങ്ങൾ അതിന് അവസരം കൊടുത്തില്ലേ നിങ്ങൾ എം.എം ലോറൻസിന്റെ മകൾ ആയത് കൊണ്ടാണ് ലോറൻസിന്റെ ചെറുമകൻ ആയത് കൊണ്ടാണ് അല്ലെങ്കിൽ ആര് അറിയാൻ പോകുന്നു.

ഞാൻ – ശരിയാണ് ഇവിടെ വന്ന് സാറിനെ കാണുവാൻ സാധിച്ചതും എം.എം.ലോറൻസിന്റെ മകൾ ആയത് കൊണ്ടാണ്!

മന്ത്രി – അത് തന്നയാ പറഞ്ഞത് അത്കൊണ്ടാണ് ഇങ്ങിനെ ഒക്കെ ആയത് വല്യവിവാദം ആയത്

ഞാൻ – ഇവൻ കഞ്ചാവ് വിൽക്കാൻ പോയിരുന്നുവെങ്കിൽ അതിനും കുറ്റപെടുത്തലുകൾ ഞാൻ കേൾക്കേണ്ടി വരില്ലായിരുന്നില്ലേ കോടിയേരിയുടെ മകൻ ഓരോന് ചെയ്തതിന് കോടിയേരിയെ ആരും പിരിച്ചു വിട്ടിലല്ലോ

മന്ത്രി – നിങ്ങൾ എം.എം.ലോറൻസിന്റെ മകളല്ലേ അതാണ് ഇങ്ങിനെ സംസാരിക്കുന്നത് വാദിയ്‌ക്കാൻ വേണ്ടി ഓരോന്ന് പറയുകയാണ്

നിങ്ങൾ എന്തിനാ കോടിയേരിന്റെ മക്കളെ പറ്റി പറയുന്നത് മകൻ എന്തിനാ BJP RSS ന്റെ കൂടെ പോയത്?

പോകരുതായിരുന്നു. പാർട്ടിയ്‌ക്കും സർക്കാറിനും എതിരെ വടി കൊടുത്തില്ലേ ലോറൻസ് സമുന്നത നേതാവാണ് എന്തൊക്കെ ആക്ഷേപങ്ങൾ കേട്ട ആളാണ്

ഞാൻ – എന്ത് ആക്ഷേപം വ്യക്തിപരമായ ഒരു ആകേഷപവും ലോറൻസിനെതിരെ ഇല്ല പിന്നെ കുടുംബ പ്രശ്നം ഉണ്ടായി അത് വി.എസ്സ് ആഘോഷമാക്കി

മന്ത്രി . ലോറൻസ് പറയിലല്ലോ ആക്ഷേപങ്ങൾ കേട്ടില്ലാന്ന്

നിങ്ങൾ ലോറൻസിന്റെ മകളായത് കൊണ്ടാണ് ഇങ്ങിനെ സംസാരിക്കുന്നത് അത് കൊണ്ടാണ് മറ്റുള്ളവർ പാർട്ടിക്കെതിരെ സർക്കാറിനെതിരെ തിരിഞ്ഞത് മാധ്യമങ്ങൾ മറ്റുള്ളവർ

ഞാൻ – ഉമ്മൻചാണ്ടിയെയും പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കട്ടിയെയും മുതൽ എല്ലാ പാർട്ടി നേതാക്കൻമാരെയും ഞാൻ പരിചയട്ടിട്ടുണ്ട് ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല മോശമായി പെരുമാറിയത് CPM ലെ ചിലരാണ്

A AJAYAKUMAR

മന്ത്രി – അജയകുമാറോ അതാരാണ്

ഞാൻ – ഒറ്റപ്പാലം മുൻ എം.പി.

മന്ത്രി. എനിക്കറിയില്ല അതൊന്നും പറയണ്ട

ഞാൻ. അതും അറിയണമല്ലോ

മന്ത്രി – എനിയ്‌ക്ക് കേൾക്കണ്ട

ഞാൻ അജയകുമാർ മോശമായി പെരുമാറിയ കാര്യം വീണ്ടും പറഞ്ഞു ഉടനെ മന്ത്രി മിലനോട്

പഠിക്കുന്നില്ലേ എന്ത് ചെയ്യുന്നു.

മിലൻ. Plus two കഴിഞ്ഞു

ഞാൻ – divert ചെയ്യുക ആണല്ലേ

മന്ത്രി. divert ചെയ്തതല്ല പഠിത്തത്തെ പറ്റി ചോദിച്ചതാണ് എന്ത് നേടി RSS ന്റെ കൂടെ പോയിട്ട് എന്ത് മേൻമയാണ് RSS ന് ഉള്ളത്

ഞാൻ. അജയകുമാർ .

മന്ത്രി. വായ മറച് കാണിച്ച് കൊണ്ട് “പുറത്ത് നിൽക്കുന്നവർ കേൾക്കും”

ഞാൻ – കേൾക്കട്ടെ എല്ലാവരും അറിയണമല്ലോ ഇതും

മന്ത്രി മിലനോട് ഇപ്പഴും R S S ന്റെ കൂടെ ആണോ

മിലന്റെ മറുപടി_ “RSS ന്റെ സ്വയം സേവകൻ ആണ്”

മന്ത്രി_ എന്ത് മേൻമയാണ് RSS നുള്ളത്?

ഞാൻ – RSS കാർ അവന്റെ അമ്മയോട് മോശമായി പെരുമാറില്ല ആ ഉറപ്പുണ്ട്!!

പോന്നു, മന്ത്രി മന്ദിരത്തിൽ നിന്ന്.

SIDCO board മെംബർ ടി.ഗോവിന്ദൻ മാസ്റ്റർ മിലനെ വിളിച്ച് വഴക്ക് പറഞ്ഞതും ഭീഷണികൾ നേരിട്ടതും പറഞ്ഞിരുന്നു മന്ത്രി അതൊക്കെ ന്യായികരിക്കുക ആയിരുന്നു.

മിലൻ ശബരിമല സമരത്തിൽ പങ്കെടുത്തല്ലോ

അതിന്റെ പിറ്റേന്ന് മുഖ്യന്ത്രിയെ കാണുവാൻ ചെന്നു. മുഖ്യമന്ത്രി ഓഫിസിൽ വന്നിട്ടില്ല എം.വി ജയരാജന്റെ അടുക്കൽ ചെന്നു. എന്നും മര്യാദയോടെ കരുതലോടെയേ അദ്ദേഹം പെരുമാറിയിട്ടുള്ളു. അന്ന് പതിവില്ലാത്ത വാൽസല്യത്തോടെ സംസാരിച്ചു.

മുഖ്യമന്ത്രിയെ കാണുവാൻ പറ്റും എന്ന് ഉറപ്പ് തന്നത് കൊണ്ട് മിലനോട് കൂടി വരുവാൻ ഫോൺ ചെയ്ത് പറഞ്ഞു. മിലനും വന്നു ഞങ്ങളോട് രണ്ട് പേരോടും കുറെ ഏറെ സംസാരിച്ചു. ഓഫിസിൽ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരി ലില്ലിക്കെതിരെ ഞാൻ പരാതി കൊടുത്തത് എല്ലാം അറിയാം. എന്റെ വിഷമങ്ങളും. എം.വി.ജയരാജൻഎന്നോട് പറഞ്ഞു “അവരോട്( ലില്ലി) പോയി മിണ്ടുക പോലും ചെയ്യരുത് വല്ല കുഴപ്പത്തിലും ചാടിക്കും”

ഇത്രയുമെ ഞാൻ പറയുന്നുള്ളു ബാക്കി പറയാത്തത് എം വി ജയരാജൻ എന്നോട് അത്ര കരുതലോടെ പെരുമാറുന്ന CPM നേതാവാണ്

ഇത് പോലും ഞാൻ പുറത്ത് പറഞ്ഞത് അത്രമേൽ എന്നെ CPM SIDCO കാർ ചേർന്ന് ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് കൊണ്ടാണ്.

അന്ന് മുഖ്യമന്ത്രിയെ കാത്തിരിന്നപ്പോൾ ഒരാൾ വന്ന് അടുത്തിരുന്നു. MV JAYARAJAN നെ കാണുവാൻ വന്നതാണ് കണ്ട് പരിചയമുള്ള മുഖം. ഞാൻ ചോദിച്ചു ഏതോ എം.എൽ.എ അല്ലേന്ന്? അതെ എന്ന് മറുപടി.

കൂടുതൽ ഒന്നുമേ സംസാരിച്ചില്ല.

ഈ എം.എൽ എ പെട്ടെന്ന് പുറത്തേക്ക് പോയി

കുറച്ച് കഴിഞ്ഞപ്പോൾ എം വി ജയരാജൻ കൂട്ടി കൊണ്ട് വന്നു ഈ എം.എൽ.എനെ എന്നിട്ട് എന്നോട് ചോദിച്ചു ഇതാരാന്ന് നിനക്കറയില്ലേ?

ഞാൻ പറഞ്ഞു ഏതോ എം എൽ.എ ആണെന്ന് അറിയാം.

“ഏതോ എം എൽ എ യോ ഇത് നമ്മുടെ പാർട്ടിയുടെ യുവജന സംഘടനടെ സമുന്നത നേതാവ് ആണ്” ടി.വി.രാജേഷ് എം.എൽ എ ആയിരുന്നു അത്!!

ഞാൻ പറഞ്ഞു. വീട്ടിൽ ടി വി ഇല്ല അത് കാര്യം പേര് കിട്ടിയില്ല

ജയരാജൻ സഖാവ് “വീട്ടിൽ ടി വി യും ഇല്ല രാഷ്‌ട്രീയവും അറിയില്ല മോനെ BJPകാരുടെ കൂടെ വിട്ടിരിക്കുകയാണ്!!

ഇതെല്ലാം പറഞ്ഞത് അതിവ സ്നേഹ വാൽസല്യത്തോടെ ആണ് കേട്ടോ.

മുഖ്യമന്ത്രി വന്നു കാണാമെന്ന് പറഞ്ഞു.

കുറച്ച് കഴിഞ്ഞ് കുറെ അംഗങ്ങൾ ഉള്ള ഒരു Team Andra Pradesh ൽ നിന്ന് വന്നു പെട്ടെന്ന് CM ന് മീറ്റിംഗിന് പോകേണ്ടി വന്നു. എം വി ജയരാജൻ മുഖ്യമന്ത്രിയെ കണ്ടിട്ട് വന്നു പറഞ്ഞു എല്ലാത്തിനും പരിഹാരം ഉണ്ടാക്കാമെന്ന്!! C M ന് പെട്ടെന്ന് പോകേണ്ടി വന്നു CM പറഞ്ഞതാണ് പറയുന്നത് എന്ന് പറഞ്ഞാണ് പറഞ്ഞത്” എല്ലാത്തിനും പരിഹാരം ഉണ്ടാക്കാമെന്ന്”!!

പിന്നീട് നടന്നതെല്ലാം മന്ത്രി കടകംപള്ളി പറഞ്ഞത് പോലെ വാർത്തകളിലൂടെ നിങ്ങളും അറിഞ്ഞതല്ലേ

മന്ത്രി കടകംപള്ളിയെ കാണുവാൻ പോയപ്പോൾ അദ്ദേഹത്തിന് കൊടുക്കുവാൻ കൊണ്ട് പോയ അപേക്ഷ ഞാൻ കൊടുത്തില്ല!!

ഉപദ്രവിക്കാൻ അപമാനിക്കാൻ തയ്യാറായി നിൽക്കുന്നവർക്ക് അപേക്ഷ കൊടുത്തിട്ട് എന്ത് കാര്യം.??

91 വയസ്സായ എം.എം.ലോറൻസിനെതിരെ ആക്ഷേപങ്ങൾ എത്ര കേട്ട ആൾ എന്ന്

മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണ്? പറയാൻ CPM മന്ത്രിയെ ഏൽപ്പിച്ചിട്ടുണ്ടോ?

പല വിധത്തിലും എം.എം.ലോറൻസിനെ തകർക്കാൻ നോക്കിയത് CPM ആണ്.

കുടുംബവഴക്ക് പോലും മുതലാക്കാൻ നോക്കിയ ക്രുരത കാണിച്ചവർ.

എന്നിട്ട് ഇപ്പഴും ഈ 91 വയസ്സിലും CPM ന്റെ ഒരു മന്ത്രി പറയുകയാണ് ലോറൻസ് കുറെയേറെ ആക്ഷേപങ്ങൾ കേട്ട ആൾ ആണ് എന്ന്!! CPM പറയണം മറുപടി.

കള്ളകടത്ത് കാരുടെ കഞ്ചാവ് വിൽപനകാരുടെ സ്ത്രീ പീഡകരുടെ കൂട്ടത്തിൽ ഉണ്ടോ എം.എം.ലോറൻസിന്റെ പേര്??

” സേവ് സി.പി.എം ഫോറം” എന്ന് പറഞ്ഞ് എന്തൊക്കെയോ പറഞ്ഞ് ലോറൻസിനെ വെട്ടി നിരത്തിയത് സ്വന്തം സഖാക്കൾ അല്ലേ

CC യിൽ നിന്ന് ഏരിയ കമ്മറ്റിയിൽ എന്നിട്ടും

എം.എം ലോറൻസ് തല ഉയർത്തി തന്നെ നടന്ന് പോയി എരിയ കമ്മറ്റി ഓഫിസിലേക്ക്!

രാഷ്‌ട്രീയ വിശദീകരണ യോഗങ്ങൾ നാട് നീളെ നടത്തി CPM

നേതാക്കൻമാർ എം.എം.ലോറൻസിനെതിരെ ഉള്ള കുറ്റങ്ങൾ നിരത്തി പ്രസംഗങ്ങൾ ,നീണ്ട പ്രസംഗം നടത്തി സ്റ്റേജ് വിട്ടിറങ്ങിയവർ എം.എം.ലോറൻസിന്റെ ആൺമക്കൾ സജീവനെയും അബിയെയും കണ്ട് തല കുമ്പിട്ട് നടന്ന് പോയ കാര്യങ്ങൾ അവർ വീട്ടിൽ വന്ന് പറഞ്ഞിട്ടുണ്ട്.

ആയിടെ Abiന്റെ Classmate Law College ലെ വനിത അഭിഭാഷക എറണാകുളം കോൺവെന്റ് ജംഗഷനിൽ ഒത്തിരി പേരുടെ മുന്നിൽ വച്ച് എന്നോട് ചോദിക്കുക ആണ്

” അപ്പൻ ഇപ്പോ വീട്ടിലിരിപ്പാണല്ലേ എന്ന്”!!? പരിഹാസ ചിരിയോടെ

ഞാൻ മറുപടി പറയാൻ ഒരു സെക്കൻഡ് എടുത്തില്ല

” ഇപ്പോഴും അപ്പൻ എന്ന് തന്നെയാ വിളിക്കുന്നതെന്ന്” പറഞ്ഞു ഞാൻ

ഇതിൽ കൂടുതൽ എന്ത് മറുപടി കൊടുക്കണം ഞാൻ!?

അപ്പനെ വീട്ടിലിരുന്ന് ഒന്ന് കാണാൻ കൊതിച്ചിട്ടുണ്ട് ഞങ്ങൾ. അതേ ആൾ സന്ദർശകരില്ലാതെ ഫോൺ വിളികൾ ഇല്ലാതെ വീട്ടിലിരുന്ന് വായനയിലും എഴുത്തിലും മുഴുകിയപ്പോഴും ഞങ്ങൾ ആരും തള്ളി പറഞ്ഞിട്ടില്ല

ഞങ്ങളുടെ സങ്കടങ്ങൾ വേദനകൾ ഉള്ളിൽ ഒതുക്കുക ആയിരുന്നു

അമ്മയുടെ കാര്യത്തിൽ മാത്രമാണ് എതിർത്തത്.

അതും ഞാൻ മാത്രം.

അമ്മയുടെ അവസ്ഥയിൽ എനിയ്‌ക്ക് അങ്ങിനെ ഒരു നിലപാട് എടുക്കാനേ സാധിച്ചുള്ളു.

അതും പറഞ്ഞ് ആക്ഷേപിക്കാൻ ആരേലും മുന്നോട്ട് വന്നാൽ പറയാൻ പല കാര്യങ്ങളും ഉണ്ട്.

വ്യക്തിപരമായി വേറെ ഒരു ആകേഷവും എം.എം.ലോറൻസ് കേട്ടിട്ടില്ല. വീഴത്താൻ പലരും ശ്രമിചിട്ടുണ്ട്

ഇനിയൊരു ജൻമം ഉണ്ടായാലും എം.എം.ലോറൻസിന്റെയു ബേബിടെയും മകളായി തന്നെ മതി.

പക്ഷേ എം.എം ലോറൻസ് കമ്യൂണിസറ്റകാരനാവണ്ട!

Tags: ആര്‍എസ്എസ്cpmഫെയ്സ്ബുക്ക്കടകം‌പള്ളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.