Categories: Kozhikode

കോര്‍പറേഷന്‍ ഓഫീസിലെ മൂന്നു ജീവനക്കാര്‍ക്ക് കോവിഡ്

കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിലെ മൂന്നു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കോര്‍പറേഷന്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്വയം നിരീക്ഷണത്തില്‍ പോയി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിലെ മൂന്നു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോര്‍പറേഷനിലെ ഉന്നത ഉദ്യോഗസ്ഥനുള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കോര്‍പറേഷന്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്വയം നിരീക്ഷണത്തില്‍ പോയി. കോര്‍പറേഷന്‍ ഓഫീസിലെ ഇരുപത് ശതമാനം ജീവനക്കാരാണ് സ്വയം നിരീക്ഷണത്തില്‍ പോയിരിക്കുന്നത്. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ കോര്‍പറേഷന്‍ ഓഫീസില്‍ എത്തരുതെന്ന് സെക്രട്ടറി അറിയിച്ചു.