തിരുവനന്തപുരം: മലയാള സാഹിത്യത്തില്‍ വീണ്ടും കഥ മോഷണമെന്ന് ആരോപണം. എഴുത്തുകാരന് എന്‍എസ് മാധവന് പ്രസിദ്ധ ഫ്രഞ്ച് കഥാകൃത്ത് ഹോനോറ ഡെ ബല്‍സാക്കിന്റെ കഥയുടെ പദാനുപദ മോഷണം നടത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയത് ചെറു കഥാകൃത്ത് ഡോ.എം രാജീവ് കുമാര്‍ കണ്ടെത്തിയത്. പ്രസാധകന് മാസികയുടെ പുതിയ ലക്കത്തിലെ കലാപഭൂമിയിലെ മഠങ്ങള്‍ എന്ന ലേഖനത്തിലാണ് മാധവന്റെ കഥാ മോഷണം സംബന്ധിച്ച രാജീവിന്റെ ആരോപണം.
ഫ്രഞ്ച് വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ബെല്‍സാക്ക് 1835 ല്‍ എഴുതിയ ‘ദ ഇസിഡന്റ് ഇന്ദി റെയ്ന്‍ ഓഫ് ടെറര്‍’ എന്ന കഥ ഏതാണ്ട് അതുപോലെ കോപ്പിയടിച്ച് 1985 ല്‍ മാധവന് എഴുതിയ ‘വന്മരങ്ങള് വീഴുമ്പോള്‍’ എന്ന കഥയാക്കി മാറ്റിയെന്നാണ് രാജീവ് കുമാറിന്റെ കണ്ടെത്തല്‍. പ്രമുഖന്മാരെയും പുരോഹിതന്മാരെയും കൊന്ന് തള്ളുന്ന രക്തരൂക്ഷിതമായ ഫ്രഞ്ച് വിപ്ലവ കാലത്തെ പശ്ചാത്തലമാക്കിയാണ് ബല്‍സാക്ക് കഥ എഴുതിയതെങ്കില്‍ മധവന് ഇന്ദിരാ ഗാന്ധിയുടെ മരണത്തോടെ അനുബന്ധിച്ചുണ്ടായ കൂട്ടക്കൊലയെ അധികരിച്ചാണ് തന്റെ കഥ രചിച്ചത്. രണ്ട് കഥകളും സംഭവിച്ചിരിക്കുന്നത് ലഹളക്കാലത്തും കന്യാസ്ത്രീ മഠങ്ങളിലുമാണ്. ഇത്തരത്തില്‍ ഒരുപാട് സാമ്യങ്ങളും ആശയങ്ങളും കഥാ പരിസരങ്ങളും മാധവന്റെ കഥയില്‍ സംഭവിക്കുന്നുണ്ട്. ബല്‍സാക്കിന്റെ കഥ ഏതാണ്ട് പൂര്‍ണമായും ചുമന്ന് മാറ്റി വന്‍ മരങ്ങള്‍ വീഴുമ്പോള്‍ എന്ന കഥയാക്കി മാറ്റിയെന്നാണ് രാജീവ് കുമാറിന്റെ ആരോപണം. ബല്‍സാക്കിന്റെയും മാധവന്റെയും കഥകളിലെ സാമ്യങ്ങളും ആശയ മോഷണവും വളരെ വിശദമായി രാജീവ് വിവരിക്കുന്നത് ഇങ്ങനെയാണ്.
” രണ്ടു കഥകളുടെയും പശ്ചാത്തലം കന്യാസ്ത്രീമഠമാണ്. അവിടെ രണ്ടുകന്യാസ്ത്രീമാരുടെ ബുദ്ധിയാണ് കഥയ്ക്ക് ഹേതുവാകുന്നത്. ആ കന്യാസ്ത്രീമഠങ്ങളാകട്ടെ ലഹളയ്ക്ക് ശേഷമുള്ള ഒളിച്ചുകടത്തലിന് പശ്ചാത്തലമൊരുക്കുന്ന ഇടവുമാണ്.
ഫ്രഞ്ചുവിപ്ലവത്തിന്റെ അന്തരീക്ഷം ബല്‍സാക്ക് സ്വീകരിക്കുമ്പോള്‍, ഇന്ത്യയിലെ ഇന്ദിരാഗാന്ധിയുടെ വധാനന്തരമുള്ള ലഹളയാണ് എന്‍.എസ്. മാധവന്റെ കഥാപരിസരം. രണ്ടും അനിശ്ചിതാവസ്ഥയുടേയും അരാചകത്വത്തിന്റേയും നാളുകളാണ്. ഈ രണ്ട് സ്ഥലകാലങ്ങള്‍ക്ക് തമ്മിലും കഥാപാത്രങ്ങള്‍ക്കു തമ്മിലും അഭേദ്യമായ ബന്ധമുണ്ട്. ഫ്രാന്‍സിലും ഇന്ത്യയിലുമാണ് നൂറ്റാണ്ടിന്റെ ഇടവേളയില്‍ ഒരേ ജീവിതാവസ്ഥ സംജാതമാകുന്നത്.
കന്യാസ്ത്രീമഠത്തിലെ വിശ്വകാരുണ്യത്തിന്റെ അല രണ്ട് കഥകളിലും ഒരുപോലെ പ്രസരിക്കുന്നുണ്ട്. അവിടങ്ങളിലെ അന്തരീക്ഷ സൃഷ്ടിയിലെ ഭീകരതയും ഒളിപ്പിച്ചുവയ്ക്കാനുള്ള കാംക്ഷയും സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു. കഥാഗതി മാത്രമേ മാറുന്നുള്ളൂ. ഒന്ന്, മനുഷ്യബോധത്തിന്റെ ഉത്കണ്ഠകളെയാണ് അടയാളപ്പെടുത്തുന്നത്. ‘ഭീകര ഭരണകാലത്തെ ആ സംഭവം’ എന്ന കഥയില്‍, ബല്‍സാക്കിന്റെ സിസ്റ്റര്‍ മാര്‍ത്തയുടെ ഈ വിചാരം ‘വന്മരങ്ങള് വീഴുമ്പോള്‍’ എന്ന കഥയിലെ എന്‍.എസ്. മാധവന്റെ സിസ്റ്റര്‍ പകര്‍ത്തുന്നത് മറ്റൊരു വിധത്തിലാണ്,
‘വന്മരങ്ങള് വീഴുമ്പോള്‍’ എന്ന കഥയുടെ അവസാന വാചകമാണിത്. കഥയിലെ ആത്മീയമായ അന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ട് ദേശത്തിന്റെ രാഷ്ട്രീയാവസ്ഥയോട് പ്രതികരിക്കുന്നു ഈ രണ്ട് കഥകളും. തീര്‍ത്തും യാദൃശ്ചികം എന്നുപറയാനാവുന്ന വിധത്തില്‍ രണ്ട് കഥകളിലേയും കന്യാസ്ത്രീകളില്‍ ഒരാളുടെ പേര് ഒന്നുതന്നെയാണ് – സിസ്റ്റര്‍ മാര്‍ത്ത. എത് എന്ത് യാദൃശ്ചികം എന്നല്ലേ? ഒരു പേരില്‍ എന്തിരിക്കുന്നു എന്നാണെങ്കില്‍ രണ്ടുകഥകളിലേയും സിസ്റ്റര്‍ ഒരേ മാര്‍ത്തയാണല്ലോ. മാധവനെതിരെ നേരത്തേയും ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നകാര്യം രാജീവ് വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: