പൂയപ്പള്ളി: മാക്രിയില്ലാത്ത കുളമോ? ഈ ചോദ്യം സര്‍വ്വസാധാരണമായി ഉïാകും. എന്നാല്‍ പൂയപ്പള്ളി പഞ്ചാ യത്തിലെ മരുതമണ്‍പള്ളിയില്‍ റോഡരികില്‍ സ്ഥിതി ചെയ്യുന്ന ഈ കുളത്തില്‍ മാക്രി ഇല്ലെന്ന സത്യവും അതിന്റെ കഥകളും കുട്ടികള്‍ക്കുവരെ അറിയാം.
പൂയപ്പള്ളി പഞ്ചായത്തിന്റെ സംരക്ഷണയിലായിരുന്നു കുളം. കാടുമൂടി വൃത്തിഹീനമായ കുളം നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നവീകരിക്കാന്‍ തീരുമാനിക്കുകയും സെപ്തംബര്‍ 24ന് ആരംഭം കുറിക്കുകയുമായിരുന്നു. 9.80 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മാണം.
കുളത്തിന് ചുറ്റും മനോഹരമായ ചുറ്റുമതിലും കല്പ്പടവുകളുമൊക്കെയായി മനോഹാരിത വരുന്നതോടെ കുളത്തിന് പുതുചൈതന്യം കൈവരും. ഏറെ ഐതീഹ്യങ്ങളിലും ചരിത്രവഴികളിലും സ്ഥാനം നേടിയ മാക്രിയില്ലാക്കുളത്തിന് സമീപത്തുള്ള അകവൂര്‍ മന എന്ന ബ്രാഹ്മണമഠവുമായി ബന്ധപ്പെട്ടുള്ള കഥകളാണ് പ്രധാനം. അതില്‍ ഒന്ന് ഈ കുളത്തിന് മാക്രിയില്ലാക്കുളം എന്ന പേര് കൈവന്നതുമായി ബന്ധപ്പെട്ടുള്ളതാണ്.
മനയിലെ കാരണവര്‍ ദിനവും നടത്താറുള്ള സൂര്യനമസ്കാരത്തിന്റെ ഭാഗമായി കുളത്തില്‍ നിന്നുകൊï് പ്രാര്ഥിച്ചസമയം തവളകളുടെ ശബ്ദം ഏകാഗ്രതയ്ക്ക് ഭംഗം സൃഷ്ടിച്ചതായും ഇതില്‍ കോപിഷ്ഠനായി അദ്ദേഹം കുളത്തിലെ തവളകളെല്ലാം നശിച്ചുപോകട്ടെയെന്ന് ശപിക്കുകയും ചെയ്തത്രെ. അങ്ങനെ കുളത്തില്‍ തവളകള്‍ ഇല്ലാതായെന്നും പറമക്കാര് പറയുന്നു. ഇന്നും ഈ കുളത്തില്‍ തവളകള്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്. കുറച്ചുകാലം മുമ്പുവരെ ആമ്പല്‍ പൂക്കള്‍ നിറഞ്ഞ് മനോഹരമായിരുന്ന കുളം പിന്നീട് കല്‍ക്കെട്ടുകള്‍ ഇടിഞ്ഞ് കാടുമൂടി വൃത്തിഹീനമാകുകയായിരുന്നു. പഴയ കാലദേശവഴിയുടെ ഭാഗമായി ഇവിടെ നിരവധി രാജവംശത്തിലുള്ളവര്‍ ഇവിടം യാത്രാവഴിയില്‍ വിശ്രമകേന്ദ്രമാക്കിയതായും പറയപ്പെടുന്നു. എന്തു തന്നെ ആയാലും വിസ്മൃതിയിലേക്ക് ആഴ്ന്നുകൊïിരുന്ന കുളം നവീകരണത്തോടെ വീïും ശ്രദ്ധാകേന്ദ്രമാകുമെന്നത് നാട്ടുകാര്‍ക്കൊപ്പം സഞ്ചാരികള്‍ക്കും കൗതുകം ജനിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: