Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി മെഡിക്കല്‍ കോളേജിലെ എംബിബിഎസ് പ്രവേശനം തടഞ്ഞ് ഉത്തരവ്

മെഡിക്കല്‍ കോളേജ് ഒപി വിഭാഗത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗസ്റ്റ് 17ന് നിര്‍വഹിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കം മാത്രമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 4, 2020, 08:34 pm IST
in Idukki

ഇടുക്കി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ)യുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കാനുള്ള അവസരം വീണ്ടും നഷ്ടം. അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്ത ബോധ്യപ്പെട്ടതിനാലാണ് പുതിയ സീറ്റിലേക്ക് എംബിബിഎസ് വിദ്യാര്‍ത്ഥികളെ എടുക്കുന്നതടക്കം തടഞ്ഞ് എംസിഐ ഉത്തരവിറക്കിയത്.  മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും  ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച. എംസിഐ ദേശീയ മെഡിക്കല്‍ കമ്മീഷനായി (എന്‍എംസി) മാറ്റിയതിനാല്‍ പുതിയ ചട്ടങ്ങളനുസരിച്ചുള്ള സൗകര്യങ്ങളും ഇനി ഒരുക്കേണ്ടി വരും. ഇതോടെ പൊലിഞ്ഞത് ജില്ലയുടെ ഏറെക്കാലമായുള്ള മെഡിക്കല്‍ കോളേജ് എന്ന സ്വപ്നം.

മെഡിക്കല്‍ കോളേജ് ഒപി വിഭാഗത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗസ്റ്റ് 17ന് നിര്‍വഹിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കം മാത്രമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. കൃത്യമായ സമയത്ത് നിര്‍മ്മാണം നടത്താതെ വൈകിപ്പിച്ച് അവസാനം ഒരുമിച്ച് പണിതീര്‍ക്കാന്‍ നോക്കിയതാണ് തിരിച്ചടിയായത്. കഴിഞ്ഞ 25ന് നടന്ന അവസാന ഹിയറിങ്ങിലും അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസസൗകര്യം, കിടക്ക, പരിശോധന സംവിധാനം, റേഡിയോളജി വിഭാഗം എന്നിവ അപര്യാപ്തമെന്നും കണ്ടെത്തിയിട്ടുണ്ട്. പഴയ ജില്ലാ ആശുപത്രിയുടെ കെട്ടിടമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. അനുബന്ധ കെട്ടിടങ്ങളെല്ലാം നിര്‍മ്മാണ ഘട്ടത്തിലാണ്. കെട്ടിടങ്ങളിലേക്ക് എത്താന്‍ അപ്രോച്ച് റോഡില്ല, മലകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ യാത്ര ബുദ്ധിമുട്ടാണെന്നും എംസിഐ ജനറല്‍ സെക്രട്ടറി ഡോ.ആര്‍.കെ. വാട്ട്സ് പറയുന്നു.  

നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും കൃത്യമായ മറുപടി പോലും നല്‍ക്കാന്‍ അധികൃതര്‍ തയാറായില്ലെന്നും മൂന്ന് പേജുള്ള ഉത്തരവില്‍ പറയുന്നു. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് ജനുവരി 15ന് എംസിഐ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് കത്ത് നല്‍കിയിരുന്നു. ഫെബ്രുവരി 13ന് മറുപടി വന്നെങ്കിലും ഇത് അംഗീകാരം നല്‍കാന്‍ മാത്രം തൃപ്തികരമല്ലായെന്നും ഏജന്‍സി കണ്ടെത്തി. വിശദമായ മറുപടി നല്‍കാന്‍ 16ന് വീണ്ടും 10 ദിവസം അനുവദിച്ചു. ഇതിനും സമയത്തിനുള്ളില്‍ മറുപടി ലഭിച്ചില്ല. വീണ്ടും ജൂണ്‍ നാലിന് എംസിഎ കത്തയച്ചെങ്കിലും ഇതിന് ലഭിച്ച മറുപടിയും തൃപ്തികരമായിരുന്നില്ല. കൊറോണ ആയതിനാല്‍ സെപ്തംബര്‍ 16ന് വീഡിയോ കോണ്‍ഫറന്‍സ് വഴി തങ്ങളുടെ വിശദീകരണം നല്‍കാന്‍ മെഡിക്കല്‍ കോളേജ് അധകൃതര്‍ക്ക്് അവസരം നല്‍കിയെങ്കിലും ഇതും ഫലം കണ്ടില്ല.

പിന്നാലെയാണ് 2020-21 അക്കാദമിക്ക് വര്‍ഷത്തെ 50 എംബിബിഎസ് സീറ്റിലേക്കുള്ള പ്രവേശനമടക്കം റദ്ദാക്കി നടപടി വരുന്നത്. അടുത്ത വര്‍ഷം എല്ലാ സൗകര്യങ്ങളുമൊരുക്കി വീണ്ടും അംഗീകാരത്തിനായി അപേക്ഷ നല്‍കാമെന്നും ഉത്തരവിലുണ്ട്.

2014ല്‍ അന്നത്തെ വലത് മുന്നണി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യമൊരുക്കാതെ ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി പ്രഖ്യാപിക്കുകയായിരുന്നു. 2017ല്‍ എംസിഐ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കണ്ടെത്തിയതോടെ അംഗീകാരം പുതുക്കി നല്‍കിയില്ല. പിന്നാലെ ഇവിടെ ഒരു വര്‍ഷത്തോളം പഠിച്ച 51 എംബിബിഎസ് വിദ്യാര്‍ത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റി. മലയോര ജനത അടിയന്തര ആവശ്യങ്ങള്‍ക്കടക്കം കോട്ടയം, തേനി മെഡിക്കല്‍ കോളേജുകളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. എന്നാല്‍, തങ്ങളുടെ വാദം കേള്‍ക്കാന്‍ അനുമതി ലഭിച്ചില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് തനിക്ക് അറിയിപ്പ് ലഭിച്ചില്ലെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശനും പറഞ്ഞു.

Tags: സര്‍ക്കാര്‍idukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.