ന്യൂദല്‍ഹി : ഹത്രാസില്‍ പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് അരങ്ങേറുന്ന സംഭവത്തിന് പിന്നിലെ രാഷ്ട്രീയം എന്താണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതിനെ രാഷ്ട്രീയ വതികരിക്കാന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹത്രാസ് സംഭവത്തെ രാഷ്ട്രീയ വത്കരിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ ജന വികാരം ഇളക്കിവിടുന്നതിനുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക വാദ്രയും നിരോധനാജ്ഞ ലംഘിച്ച് അവിടെ സന്ദര്‍ശനം നടത്താന്‍ ശ്രമിച്ചിരുന്നു. അതിനു പിന്നാലെയാണ് മാര്‍ക്കണ്ഡേയ കട്ജു പരാമര്‍ശം നടത്തിയിരിക്കുന്നത്.
ഹത്രാസിലെ പീഡനത്തെയും കൊലപാതകത്തെയും ശക്തമായി അപലപിക്കുന്നു. കൊലപാതകം നടന്നതിന്റെ പേരില്‍ അവിടെ ഇപ്പോള്‍ അരങ്ങേറുന്ന സംഭവങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയം എന്താണ്. ദളിത് പെണ്‍കുട്ടിയുടെ കൊലപാതകത്തേയും രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം നടത്തി വരികയാണെന്നും കട്ജു രൂക്ഷമായി വിമര്‍ശിച്ചു.
അതേസമയം, ഹത്രാസ് കേസ് യോഗി സര്‍ക്കാരിനെതിരെ തിരിച്ചു വിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ് എന്നത് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശം പുറത്തു വന്നു. യോഗി സര്‍ക്കാരിനും ഉത്തര്‍പ്രദേശ് പോലീസിനുമെതിരെ മാധ്യമങ്ങളുടെ മുന്നില്‍ ആരോപണം ഉന്നയിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തോട് അജ്ഞാതര്‍ ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
പ്രിയങ്ക ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും വരവിനെ സംബന്ധിച്ചും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. യോഗി സര്‍ക്കാരില്‍ നിന്നും ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് പറയിപ്പിക്കാന്‍ ഇന്ത്യ ടുഡേയുടെ മാധ്യമപ്രവര്‍ത്തക ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെയാണ് പുതിയ ഓഡിയോയും പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: