തിരുവനന്തപുരം: സ്വയംപര്യാപ്തവും, കൂടുതല്‍ ലാഭം കിട്ടുന്നതുമായ അവസ്ഥയി ലേക്ക് കര്‍ഷകരെ കൊണ്ടുപോകുന്നതിന് ലക്ഷ്യമിടുന്നവയാണ് അടുത്തിടെ പാസ്സായ കാര്‍ഷിക ബില്ലുകളെന്ന് പാര്‍ലമെന്ററികാര്യ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. ഉല്പാദിപ്പിക്കുന്ന വിളകള്‍ക്ക് ന്യായവില കിട്ടേണ്ടത് കര്ഷകര്ക്കാണെന്നും, മറിച്ച് ഇടനിലക്കാര്ക്കല്ലെന്നും അദ്ദേഹം പറഞ്ഞു.
കിട്ടുന്ന വിലയ്ക്ക് നിലവിലുണ്ടായിരുന്ന നിശ്ചിത വില്പന കേന്ദ്രങ്ങളില്‍ വിളകള്‍ വില്‍ക്കേണ്ട ഗതികേട് ഒഴിവാക്കി കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുകയാണ് പുതിയ കാര്‍ഷിക പരിഷ്ക്കാര നിയമമെന്നും കേന്ദ്ര സഹമന്ത്രി ചൂണ്ടിക്കാട്ടി. ഈ നിയമം കര്ഷകന് നിശ്ചിത വില ഉറപ്പാക്കുന്നതിനൊപ്പം വിളവെടുക്കുന്നതിന് മുമ്പ് തന്നെ തങ്ങളുടെ ഉല്പന്നത്തിന്റെ വില കര്‍ഷകര്‍ക്ക് ലഭിക്കാനും വഴിയൊരുക്കുന്നു. വിപണിയുടെ ചാഞ്ചാട്ടത്തിലെ ഏറ്റക്കുറിച്ചിലുകള്‍ കര്‍ഷകനെ ബാധിക്കുന്നില്ല. മറ്റൊരു തരത്തില്‍ ഇന്‍ഷുറന്‍സ് പോലെ അത് കര്‍ഷകനെ പരിരക്ഷിക്കുന്നു.
പുതിയ കാര്‍ഷിക നിയമം അനുസരിച്ച് കര്‍ഷകനാണ് പരമാധികാരി. വിളയുടെ വില നിശ്ചയിക്കാനു ള്ള അവകാശവും കര്‍ഷകനാണ്. ഉല്പന്നത്തിന്റെ വില കൃത്യസമയത്ത് കര്‍ഷകന്റെ കൈകളില്‍ എത്തുന്നു എന്ന് മാത്രമല്ല, ഏറ്റവും പുതിയ സാങ്കേതിക വിദ്യ, മികച്ച വിത്തുകള്‍ ഇവയൊക്കെ ലഭിക്കാനുള്ള സൗകര്യം കൂടി പുതിയ സമ്പ്രദായം വഴി കിട്ടുകയാണ്. കര്ഷകന് ഇനി വിപണി അന്വേഷിച്ച് പോകേണ്ട കാര്യമില്ല. ഉല്‍പ്പന്നങ്ങള്‍ ആവശ്യമുള്ള വര് ഇനി കര്‍ഷകനെ തേടിയെത്തും. സംസ്ഥാനത്തിനകത്തോ, മറ്റൊരു സംസ്ഥാനത്തോ വിറ്റഴിക്കുന്നതിന് തടസ്സമില്ലെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി.
എ.പി.എം.സി സമ്പ്രദായമോ, കുറഞ്ഞ താങ്ങുവിലയോ നിര്‍ത്തലാക്കില്ലെന്ന് കേന്ദ്ര ഗവണ്മെന്റ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടും തുടരും. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള് എവിടെ വേണമെങ്കിലും വില്‍ക്കാം. കാര്‍ഷിക ബില്ലുകള്‍ പാസ്സായതിന് തൊട്ടുപിറകെ ആറ് റാബി വിളകളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ച കേന്ദ്ര നടപടി ഈ സംവിധാനം തുടരുമെന്നതിന്റെ ശക്തമായ സന്ദേശമാണ് അദ്ദേഹം പറഞ്ഞു.
നേരത്തെ ചന്തകളില്‍ തങ്ങളുടെ ഉല്പന്നങ്ങള് വില്‍ക്കുന്നതിന് നല്‍കേണ്ടി വന്നിരുന്ന നികുതി ഇനി നല്‍കേണ്ടതില്ല. കര്‍ഷകരുടെ അഭിവൃദ്ധിക്ക് പ്രതിജ്ഞാബദ്ധമായ കേന്ദ്ര ഗവണ്മെന്റ് കാര്‍ഷിക മേഖലയ്ക്കായി ഒട്ടനവധി ബൃഹത് പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. കാര്‍ഷിക അടിസ്ഥാനസൗകര്യ വികസനം, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി, ഇ-നാം, പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന തുടങ്ങിയവ നമുക്ക് മുന്നിലെ ജീവനുള്ള ഉദാഹരണങ്ങളാണെന്ന് മുരളീധരന് പറഞ്ഞു.
തികച്ചും കര്‍ഷക സൗഹൃദമായ നിയമ നിര്‍മ്മാണത്തിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് വശംവദരാകരുതെന്ന് അദ്ദേഹം കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തില്‍ കൈക്കൊണ്ടിട്ടുള്ള നിഷേധാത്മക നിലപാട് ഉപേക്ഷിക്കണമെന്ന് മുരളീധരന് സംസ്ഥാന ഗവണ്മെന്റിനോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: