ബത്തേരി: പട്ടയം നല്‍കിയില്ലെങ്കില്‍ ബത്തേരി സിവില്‍ സ്റ്റേഷന് മുന്നില്‍ കുടില്‍ കെട്ടി അനിശ്ചിതകാല സമരം നടത്തുമെന്ന് സീക്കുന്ന് സ്വദേശികള്‍. വര്‍ഷങ്ങളായി ഫയര്‍ലാന്റ്, സീക്കുന്ന് പ്രദേശങ്ങളില്‍ വീട് വെച്ച് താമസം തുടങ്ങിയ കുടുംബങ്ങള്‍ക്ക് മാറി വരുന്ന സര്‍ക്കാരുകള്‍ പട്ടയം നല്‍കുമെന്ന് പറയുന്നു. എന്നാല്‍ ഇതുവരെ പട്ടയം നല്‍കിയിട്ടില്ല. ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം കൈവശമില്ലാത്തത് കൊണ്ട് തന്നെ സര്‍ക്കാരില്‍ നിന്ന് യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ നാല് പതിറ്റാണ്ടോളമായി ജീവിതം തള്ളിനീക്കുകയാണ്.
ഫയര്‍ലാന്റില്‍ 25 കുടുംബങ്ങളും, സീക്കുന്നില് 55 കുടുംബങ്ങളുമാണ് പട്ടയത്തിനായി കാത്തിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവുകള്‍ ഉണ്ടായിട്ടും റവന്യു വകുപ്പിലെ ഉേദ്യാഗസ്ഥരുടെ അനാസ്ഥയാണ് പട്ടയം ലഭിക്കാതിരിക്കാന്‍ തടസ്സമാകുന്നത്. പട്ടയം നല്കാതിരിക്കാന് ഉദ്യോഗസ്ഥര്‍ മന പൂര്‍വ്വം ചില ന്യൂനതകള്‍ കണ്ടെത്തുകയാണ് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതു കൂടാതെ പട്ടയം നല്കാതിരിക്കാന് ചില വ്യാജ പരാതികള്‍ ബിനാമികളെ വെച്ചു കൊണ്ട് കളക്ട്രേറ്റിലേക്കും ,താലൂക്കിലേക്കും, വില്ലേജിലേക്കും നിത്യേനയെന്നോണം അയച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ പരാതിയുടെ നിജ സ്ഥിതി അന്വേഷിക്കാതെ പട്ടയം നല്‍കുന്നത് തടഞ്ഞ് വെക്കാനാണ് ചില ഉേദ്യാഗസ്ഥര്‍ വ്യഗ്രത കാട്ടുന്നത്.
ഏഴോളം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പിഎംഎ വൈ പദ്ധതി പ്രകാരം സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട തുക പട്ടയം നല്‍കാത്തതു കൊണ്ട് ലാപ്സായി പോയ അവസ്ഥയും നിലനില്ക്കുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസവും, വിവാഹവും, കുടിവെള്ളമടക്കമുള്ള അവശ്യ കാര്യങ്ങളും ബാങ്ക് വായ്പയും നിഷേധിക്കപ്പെടുകയാണ്. പ്രദേശവാസികള്‍ക്ക് പട്ടയം നല്‍കാത്തതില്‍ പ്രധിഷേതിച്ച് ബത്തേരി സിവില്‍ സ്റ്റേഷന് മുന്നില്‍ കുടില്‍ കെട്ടി അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുകയാണ് ഫയര്‍ലാന്റ് പട്ടയവകാശ സംരക്ഷണ സമിതി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കണമെന്നാണ് സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: