തൃശ്ശൂര്‍: കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ മതപരമായ ചടങ്ങായതിനാല്‍ രക്ഷാബന്ധന്‍ നടത്തുവാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റംലാബീവി മതപരമായി അണിഞ്ഞ സ്വന്തം തട്ടമാണ് ആദ്യം ഊരി മാറ്റേണ്ടതെന്ന് ബിജെപി വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍. എന്നിട്ട് വേണം മതവിരുദ്ധ പ്രഖ്യാപനം നടത്താന്‍. തനിക്കും തന്റെ മതക്കാര്‍ക്കും മതപരമായി വേഷഭൂഷാദികള്‍ അണിയാം, മറ്റുള്ളവര്‍ക്ക് പാടില്ലെന്ന് പറയുന്നത് താലിബാനിസമാണ്. ജനാധിപത്യ രാജ്യത്തില്‍ ഇത് ശരിയല്ല.
രക്ഷാബന്ധന്‍ ഏതെങ്കിലും ഒരു മതത്തിന്റെ ചടങ്ങല്ല. അത് രാജ്യ സാംസ്‌കാരത്തിന്റെ ഭാഗമാണ്. ഇന്ന് രക്ഷാബന്ധന്‍ നിരോധിച്ചവര്‍ നാളെ മതത്തിന്റെ പേരില്‍ അണിഞ്ഞ അരഞ്ഞാണച്ചരടും താലിച്ചരടും നിരോധിക്കില്ലേ? ഇതാണോ പുരോഗമന കേരളത്തിന്റെ ഉത്തരവ് ? ഡോ. റംലാബീവിയുടെഈ ഉത്തരവ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അറിവോടെയാണോ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണം.
നിരോധിക്കുകയാണെങ്കില്‍ എല്ലാ മത ചടങ്ങുകളും നിരോധിക്കണം. അല്ലാതെ ഏകപക്ഷീയമായ സമീപനം അംഗീകരിക്കാന്‍ കഴിയില്ല. രക്ഷാബന്ധന്‍ എല്ലാ കോളേജുകളിലും നടത്തും, ഡോ. റംലാബീവിയുടെ ഉത്തരവ് ലംഘിക്കുകയും ചെയ്യും. രക്ഷാബന്ധന്‍ വടക്കെ ഇന്ത്യയിലെ മഹോത്സവമാണ്. ഇത് നിരോധിക്കാന്‍ റംലാബീവിക്ക് എന്താണ് അവകാശം? അടുത്ത രക്ഷാബന്ധന്‍ ദിനത്തില്‍ റംലാബീവിക്കും രക്ഷാബന്ധന്‍ നല്‍കും, കോളേജുകളില്‍ രക്ഷാബന്ധന്‍ ആഘോഷിക്കുകയും ചെയ്യും.
കേരളം പാക്കിസ്ഥാനല്ലെന്ന് ഡോ. റംലാബീവി ഓര്‍ക്കുന്നത് നന്നായിരിക്കും. ഡോ. റംലാബീവിക്ക് മതപരമായ ചടങ്ങ് ആയതിനാല്‍ രക്ഷാബന്ധന്‍ നിരോധിക്കണമെങ്കില്‍ പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ, ഇസ്ലാമിക മെഡിക്കല്‍ കോളേജില്‍ ജോലി നോക്കാം. അതിനുള്ള സൗകര്യവും ശരിയാക്കാം. കേരളത്തില്‍ ഇരുന്ന് പരമത വിരുദ്ധത പറയാന്‍ അനുവദിക്കില്ല. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: