കൊച്ചി: ബിജെപി മുന്‍ സംസ്ഥാന ട്രഷററും ഹൈക്കോടതിയിലെ പ്രമുഖ സിവില്‍ അഭിഭാഷകനുമായ അഡ്വ കെ.വി. സദാനന്ദ പ്രഭു (74) അന്തരിച്ചു. ചെറായി പള്ളിപ്പുറം കോട്ടിക്കല്‍ വീട്ടില്‍ പരേതനായ മുന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.എന്‍. വെങ്കിടേശ്വരന്റേയും കെ.വി. കമലയുടേയും മകനാണ്. അവിവാഹിതനായിരുന്നു.
ബാര്‍ കൗണ്‍സില്‍ മുന്‍ട്രഷറര്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സദാനന്ദ പ്രഭു നിയമസഭാ തെരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ഥിയായിട്ടുണ്ട്. ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. റെയില്‍വേയുടെ കേരളത്തിലെ സ്റ്റാന്‍ഡിങ് കൗണ്‍സലായിരുന്നു. ഹൈക്കോടതി ബാര്‍ കൗണ്‍സില്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ബന്ധുക്കള്‍ പറവൂര്‍ എസ്എന്‍ മെഡിക്കല്‍ കോളേജിന് വിട്ടുകൊടുത്തു.
സഹോദരങ്ങള്‍; പരേതനായ കെ.വി. രമാനന്ദ പ്രഭു, ശശികലാ പ്രഭു (അമേരിക്ക), ചന്ദ്രകലാഭട്ട് (മട്ടാഞ്ചേരി), ഉദയകലാഭട്ട് (എറണാകുളം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: