കൊല്ലം: കടപ്പാക്കടയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഓര്ത്തോആശുപത്രിയുടെ ഉടമയായ യുവഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തി. അനൂപ് ഓര്‍ത്തോ കെയര്‍ ആശുപത്രി ഉടമ ഡോ. അനൂപിനെ(35)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ കൈ ഞരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിമരിച്ചത്.
ഇദ്ദേഹത്തിന്റെ ആശുപത്രിയില്‍ കഴിഞ്ഞ ആഴ്ച ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ച സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ച വന്നതായി ആരോപണം ഉയര്‍ന്നിരുന്നു. മരണകാരണം ചികിത്സാ പിഴവെന്ന് കാട്ടി ആശുപത്രിക്ക് മുന്നില്‍ വലിയ പ്രതിഷേധം പതിവായി.
കുട്ടിയുടെ മരണം സംബന്ധിച്ച് വിദഗ്ധ റിപ്പോര്‍ട്ട് വരാനിരിക്കെയാണ് ഡോക്ടറുടെ ആത്മഹത്യ.
കുട്ടിയുടെ മരണശേഷം ഡോ. അനൂപ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ആത്മഹത്യ ഡോക്ടറുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഞെട്ടിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: