കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് പുറത്തിറങ്ങാനൊരുങ്ങി അക്ഷയ് കുമാറിന്റെ ‘ബെല്‍ ബോട്ടം’. കൊറോണ വൈറസ് വ്യാപകമായതോടെ രാജ്യത്തെ സിനിമാ ചിത്രികരണം തന്നെ നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ലോക്ഡൗണില്‍ ഇളവ് വന്നതോടെയാണ് ബെല്‍ബോട്ടം ചിത്രീകരണം തുടങ്ങിയത്.
കൊറോണ മാനദണ്ഡങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യ ചിത്രം കൂടിയാകും ഇത്. ബോല്ബോട്ടത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
ആഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. സ്കോട്ലാന്ഡ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ബെല്‍ബോട്ടത്തിന്റെ ചിത്രീകരണം നടന്നത്. അക്ഷയ് കുമാറിന് പുറമെ ചിത്രത്തില്‍ അക്ഷയ് കുമാറിന് പുറമേ വാണി കപൂര്‍, ഹുമ ഖുറേഷി, ലാറ ദത്ത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
രഞ്ജിത് എം തിവാരി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ രാജീവ് രവിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. എമ്മയ് എന്റര്ടെയിന്സുമായി ചേര്‍ന്ന് വാശു ഭഗ്നാനി, പൂജ എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് വാശു ഭഗ്നാനി, ജാക്കി ഭാഗ്നാനി എന്നിവരാണ്. 2021 ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: