കൊച്ചി: വൈദ്യുതി വിതരണം സ്വകാര്യ കമ്പനിക്ക് നല്കാന് പോകുന്നുവെന്ന് നുണ പ്രചരിപ്പിച്ച് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരുള്‍പ്പെടെ നടത്തുന്ന പ്രതിഷേധങ്ങള്‍ കാര്യമറിയാതെ. സ്വകാര്യവല്‍ക്കരണത്തിനുള്ള ഉത്തരവോ നിര്‍ദേശമോ പോലുമല്ല, മറിച്ച് സ്വകാര്യവല്‍ക്കരിച്ചാല്‍ ഈ മേഖലയിലെ പങ്കാളികളും ടെണ്ടര്‍ നടപടിയില്‍ പങ്കെടുക്കുന്നവരും പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം പുറത്തിറക്കിയത്. 179 പേജാണ് ഈ റിപ്പോര്‍ട്ട്. ആമുഖത്തില്‍ത്തന്നെ ഈ വിവരങ്ങള്‍ മന്ത്രാലയത്തിന്റെയോ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെയോ പോലും നിലപാടോ അഭിപ്രായങ്ങളോ അല്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്.
ഈ മാസം 20 ന് ആയിരുന്നു കരട് പ്രസിദ്ധീകരിച്ചത്. ഇത് മോദി സര്‍ക്കാരിന്റെ നടപടിയല്ല. സ്വകാര്യവല്‍ക്കരണത്തിന് 2011 ല്‍ കേന്ദ്രത്തിലെ യുപിഎ ഭരണകാലത്ത് തീരുമാനിച്ചതും മുന്‍ സിപിഎം ഭരണകാലത്ത് അംഗീകരിച്ചതുമായ കാര്യങ്ങളാണ്.
കെഎസ്ഇബിയുടെ സ്വകാര്യവല്‍ക്കരണത്തിന് പ്രോഫിറ്റ് സെന്ററുകള്‍ തുടങ്ങിയത് ഇടതുപക്ഷ ഭരണത്തിലാണ്. കമ്പനിയാക്കി രജിസ്റ്റര്‍ ചെയ്തതും ഇടതു സര്‍ക്കാരാണ്. അങ്ങനെ കമ്പനിയാക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളാണ് കേന്ദ്രം പുറത്തുവിട്ടത്. പക്ഷേ ഇടതുപക്ഷ സര്‍ക്കാരും സിപിഎമ്മും തെരഞ്ഞെടുപ്പു കാലത്ത് കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരേയുള്ള കുപ്രചാരണത്തിന് നുണക്കഥ പ്രചരിപ്പിക്കുകയായിരുന്നു.
ചില മാധ്യമങ്ങളും ആ നുണ ഏറ്റെടുത്ത് വാര്‍ത്തയാക്കി. വൈദ്യതി മുടക്കമില്ലാതെ എത്തിക്കുന്നതാണ് കേന്ദ്ര നയമെന്നും സ്വകാര്യവല്‍ക്കരണം നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് അത് രാജ്യത്തെമ്പാടും ഏകീകൃത സ്വഭാവത്തില്‍ നടപ്പാക്കാന്‍ മാനദണ്ഡങ്ങള്‍ ഇറക്കുക മാത്രമാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം ചെയ്തിരിക്കുന്നതെന്ന് കെഎസ്ഇബി ഓഫീസേഴ്സ് സംഘ് പ്രസിഡന്റ് യു.വി. സുരേഷും ജനറല്‍ സെക്രട്ടറി പ്രസാദ് പുത്തലത്തും പ്രസ്താവനയില്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: