ന്യൂദല്‍ഹി: ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കെ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയ കൗണ്‍സില്‍ തീരുമാനം. 2,290 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാനാണ് തീരുമാനം. അമേരിക്കയില്‍ നിന്ന് 72,400 അസോര്‍ട്ട് റൈഫിളുകള്‍ അടക്കമാണ് വാങ്ങുന്നത്.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് 780 കോടി രൂപയ്ക്ക് യുഎസ് കമ്പനിയായ സിജ് സോറില്‍ നിന്ന് റൈഫിളുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്ന സൈനിക യൂണിറ്റുകള്‍ക്കാണ് അമേരിക്കന്‍ നിര്‍മ്മിത അത്യന്താധുനിക റൈഫിളുകള്‍ ലഭിക്കുക. അരക്കിലോമീറ്റര്‍ ദൂരപരിധിയില്‍ മാരക പ്രഹര ശേഷിയുള്ള റൈഫിളുകളാണിത്. ഇതിന് പുറമേ 970 കോടി രൂപയ്ക്ക് നാവികസേനയ്ക്കും വ്യോമസേനയ്ക്കുമായി സ്മാര്‍ട്ട് ആന്റി എയര്‍ഫീല്‍ഡ് വെപ്പണ്‍സ് (എസ്എഎഡബ്ലു) വാങ്ങാനും ധാരണയായി.
അതിര്‍ത്തി മേഖലകളിലെ ആശയവിനിമയ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സ്റ്റാറ്റിക് എച്ച്എഫ് ടാന്‍സ് റിസീവര്‍ സെറ്റുകളും വാങ്ങും. 540 കോടി രൂപയുടേതാണ് കരാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: