ആലപ്പുഴ:നാരായണ ഗുരുദേവനെ തെറ്റായ തരത്തില്‍ അവതരിപ്പിച്ച കമ്മ്യൂണിസ്റ്റുകള്‍ക്ക് മറുപടിയായത് പി. പരമേശ്വരന് ആണെന്ന് ബിഎംഎസ് അഖിലഭാരതീയ അദ്ധ്യക്ഷന്‍ സജി നാരായണന്. പരമേശ്വര്‍ജിയുടെ ജന്മനക്ഷത്ര ദിനത്തോടനുബന്ധിച്ച് ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച വെബിനാറില്‍ ‘പി.പരമേശ്വര്‍ജിയുടെ വൈചാരിക പ്രവര്‍ത്തനം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
1970കളില്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ ശ്രീനാരായണ ഗുരുവിനെ വികലമായ രീതിയില്‍ ചിത്രീകരിച്ചിരുന്നു. ബൂര്‍ഷ്വാ സന്യാസി എന്ന തരത്തില്‍ നാരായണ ഗുരുവിനെ അവതരിപ്പിച്ച് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ അദ്ദേഹത്തിന്റെ പങ്ക് ഇകഴ്ത്തിക്കാണിച്ച കമ്മ്യൂണിസ്റ്റുകള്‍ക്ക് തടയിട്ടത് ‘ശ്രീനാരായണ ഗുരു – നവോത്ഥാനത്തിന്റെ പ്രവാചകന്’ എന്ന പി. പരമേശ്വര്‍ജിയുടെ ഗ്രന്ഥമാണ്. നാരായണ ഗുരുവിന്റെ ഹിന്ദുമത പരിഷ്കരണ പ്രക്രിയ ഭാവാത്മക രീതിയില്‍ ആണെന്നും ഒന്നിനെയും ദുഷിക്കാതെ സമൂഹത്തെ ശരിയായ രീതിയില്‍ വഴിനടത്തുന്ന ഒന്നായിരുന്നെന്നും പരമേശ്വര്‍ജി ബോധ്യപ്പെടുത്തി. നമ്മുടെ മതമേതെന്ന ചോദ്യത്തിന് ശങ്കരന്റെ മതം തന്നെ എന്ന നാരായണ ഗുരുവിന്റെ മറുപടി യഥാര്‍ത്ഥ ഭാരതീയ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതായി പരമേശ്വര്‍ജി സമൂഹത്തെ ബോധ്യപ്പെടുത്തി.
അരവിന്ദന്റെ ചിന്തകളെ സമൂഹത്തിന്റെ മുന്നില്‍ പരിചയപ്പെടുത്തുന്ന ‘ഭാവിയുടെ ദാര്ശനികന് ശ്രീ അരവിന്ദന്’ എന്ന കൃതിയില്‍ കൂടി വിശാലമായൊരു ഭാവി ദര്‍ശനമാണ് പരമേശ്വര്‍ജി സമൂഹത്തിന്റെ മുന്നില്‍ വെച്ചത്. ഹിന്ദുരാഷ്ട്രത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ കേരള സമൂഹത്തിന്റെ ഹൃദയസ്പന്ദനമാക്കി മാറ്റുന്നതിന് പരമേശ്വര്‍ജി സ്വജീവിതം സമര്‍പ്പിച്ചു. ഡോ.എം മോഹന്‍ദാസ് അദ്ധ്യക്ഷനായി. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന്, സുധീര്‍ബാബു, വി. മഹേഷ്, ഷാജി വരവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: