അബുദാബി: പഞ്ചാബ് ഉയര്‍ത്തിയ 224 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മൂന്നു പന്തും നാലു വിക്കറ്റും ബാക്കിനിര്‍ത്തിയാണ് രാജസ്ഥാന് മറികടന്ന് രാജസ്ഥാന് റോയല്‍സ്. ഒരുഘട്ടത്തില്‍ തോല്‍ക്കുമെന്ന് ഉറപ്പിച്ച രാജസ്ഥാനെ വിജയത്തിലേയ്ക്ക് എത്തിച്ചത് രാഹുല്‍ ടെവാട്ടിയ അവിസ്മരണീയ പ്രകടനമായിരുന്നു. ഷെല്‍ഡണ്‍ കോട്രലിന്റെ ഓവറില്‍ 5 സിക്സറുകള്‍ പറത്തിയതോടെ രാജസ്ഥാന് വിജയത്തിലേയ്ക്ക് കുതിക്കുകയായിരുന്നു. 31 പന്തില്‍ ഏഴു സിക്സറുകള്‍ ഉള്‍പ്പെടെ ടെവാട്ടിയ രാജസ്ഥാനുവേണ്ടി 53 റണ്‍സ് നേടി.
42 പന്തില്‍ നാലു ഫോറും ഏഴു സിക്സും സഹിതം സഞ്ജു സാംസണ് 85 റണ്‍സ് നേടി. സ്റ്റീവ് സമിത്ത് 27 പന്തില്‍ ഏഴു ഫോറും രണ്ടു സിക്സും സഹിതം 50 റണ്‍സെടുത്തു.
പഞ്ചാബ് നിരയില്‍ തകര്‍ത്തടിച്ച മായങ്ക് അഗര്‍വാള്‍ അമ്പത് പന്തില്‍ പത്ത് ഫോറും ഏഴു സിക്സറും സഹിതം 106 റണ്‍സ് കുറിച്ചു. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ അര്‍ധ സെഞ്ചുറി നേടി. 54 പന്തില്‍ ഏഴു ഫോറും ഒരു സിക്സറും ഉള്‍പ്പെടെ 69 റണ്‍സ് നേടി.
ആദ്യ വിക്കറ്റില്‍ മായങ്കും രാഹുലും 183 റണ്‍സ് അടിച്ചെടുത്തു. സെഞ്ചുറി കുറിച്ചതിന് പിന്നാലെ മായങ്ക് പുറത്തായി.ടോം കറന്റെ പന്തില്‍ സഞ്ജു സാംസണ് ക്യാച്ചെടുത്തു. പിന്നാലെ രാഹുലും പുറത്തായി. രാജ്പുത്തിന്റെ പന്തില്‍ ഗോപാല്‍ ക്യാച്ചെടുത്തു.
നിക്കോളസ് പൂരന് എട്ട് പന്തില്‍ ഇരുപത്തിയഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് സിക്സറും ഒരു ഫോറും അടിച്ചു. പതിമൂന്ന് റണ്‍സ് കുറിച്ച ഗ്ലെന്‍ മാക്സ്വെല്ലും കീഴടങ്ങാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: