Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

എസ്പിബി… ഇനി ഒരു അനശ്വര ഗാനം

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ചെന്നൈയിലെ എംജിഎം ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത്തിനാലു വയസായിരുന്നു. ഭൗതിക ദേഹം ഇന്ന് രാവിലെ 10.30ഓടെ ചെന്നെയിലെ അദ്ദേഹത്തിന്റെ ഫാംഹൗസില്‍ സംസ്‌ക്കരിക്കും. ഈ മാസം ഏഴിന് എസ്പിബി കൊവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ പ്രശ്നങ്ങളാണ് ആരോഗ്യനില വഷളാക്കിയത്. വ്യാഴാഴ്ച എസ്പിബിയുടെ നില അതീവ ഗുരുതരമായെന്നും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് തുടരുന്നതെന്നും ചെന്നൈ എംജിഎം ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. ലോകം മുഴുവനുമുള്ള ആരാധകരും സഹപ്രവര്‍ത്തകരും പ്രാര്‍ഥനയിലായിരുന്നെങ്കിലും പ്രതീക്ഷകള്‍ മങ്ങി. നടന്‍ കമല്‍ഹാസന്‍ ആശുപത്രിയിലെത്തി എസ്പിബിയെ കണ്ടു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 26, 2020, 11:14 am IST
inMusic

ചെന്നൈ: മണ്ണിലെ ആ ശബ്ദം കേട്ടു കൊതിച്ച വിണ്ണിലെ ദൈവങ്ങള്‍ പ്രിയ ഗായകനെ വിളിച്ചു. എസ്പിബി എന്ന മൂന്നക്ഷരം ഇനി ഒരു അനശ്വര ഗാനം. ഒരു മാസത്തിലേറെയായി ജീവിതത്തിനും അനശ്വരതയ്‌ക്കും ഇടയിലുള്ള ഈണങ്ങളുടെ ലോകത്തു നിന്ന് ആരാധകരുടേയും പ്രിയപ്പട്ടവരുടെയും അടുത്തേക്ക് തിരിച്ചുവരും എന്നതിന്റെ സൂചനകള്‍ നല്‍കിയെങ്കിലും ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെ നിത്യഹരിതഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം ഈ ലോകത്തോടു വിടപറഞ്ഞു.

 കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ചെന്നൈയിലെ എംജിഎം ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത്തിനാലു വയസായിരുന്നു. ഭൗതിക ദേഹം ഇന്ന് രാവിലെ 10.30ഓടെ ചെന്നെയിലെ അദ്ദേഹത്തിന്റെ ഫാംഹൗസില്‍ സംസ്‌ക്കരിക്കും. ഈ മാസം ഏഴിന് എസ്പിബി കൊവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ പ്രശ്നങ്ങളാണ് ആരോഗ്യനില വഷളാക്കിയത്. വ്യാഴാഴ്ച എസ്പിബിയുടെ നില അതീവ ഗുരുതരമായെന്നും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് തുടരുന്നതെന്നും ചെന്നൈ എംജിഎം ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. ലോകം മുഴുവനുമുള്ള ആരാധകരും സഹപ്രവര്‍ത്തകരും  പ്രാര്‍ഥനയിലായിരുന്നെങ്കിലും പ്രതീക്ഷകള്‍ മങ്ങി. നടന്‍ കമല്‍ഹാസന്‍ ആശുപത്രിയിലെത്തി എസ്പിബിയെ കണ്ടു.  

 ഇന്നലെ രാവിലെ അടുത്ത ബന്ധുക്കളെ ആശുപത്രിയിലേക്ക് വിളിപ്പിച്ചു. ആശുപത്രിയിലും എസ്പിബിയുടെ വീട്ടിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചു. ഉച്ചയ്‌ക്ക് ഒരു മണിക്കു ശേഷം മകന്‍ എസ്.പി.ചരണ്‍ ആ അശുഭവാര്‍ത്ത അറിയിച്ചു. ആഗസ്റ്റ് പതിമൂന്നിന് ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇടയ്‌ക്ക് അതീവഗുരുതര അവസ്ഥയില്‍ എത്തിയെങ്കിലും പിന്നീടു കാര്യങ്ങള്‍ മെച്ചപ്പെട്ടിരുന്നു. ആശുപത്രിയില്‍ വച്ച് വിവാഹവാര്‍ഷികവും എസ്പിബി ആഘോഷിച്ചു.   ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും ഉടന്‍ ആശുപത്രി വിടുമെന്നും സെപ്തംബര്‍ 22ന് ചരണ്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുകയും ചെയ്തിരുന്നു.

അനശ്വരഗായകന്‍ എത്രയും പെട്ടെന്ന് തിരികെയെത്താന്‍ ആരാധകരും സുഹൃത്തുക്കളും കണ്ണീരോടെ  പ്രാര്‍ഥിച്ചു. പക്ഷേ, പാടാന്‍ പാട്ടുകളുടെ ഒരു സാഗരം ബാക്കി വച്ച് എസ്പിബി മറഞ്ഞു,  സിനിമാ പിന്നണി ഗായകന്‍, നടന്‍, സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ തിളങ്ങി എസ്പിബി. പാട്ടുകളുടെ റെക്കോഡ് പെരുമഴയാണ് എസ്പിബിയുടെ പേരില്‍. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചു.

1946 ജൂണ്‍ നാലിന് ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ജനിച്ച  ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം മലയാളം അടക്കം പതിനാറോളം ഭാഷകളിലായി നാല്‍പ്പതിനായിരം ഗാനങ്ങള്‍ക്കാണ് തന്റെ ദൈവിക ശബ്ദത്തിലൂടെ ജീവന്‍ പകര്‍ന്നത്. ആറ് ദേശീയ പുരസ്‌കാരങ്ങള്‍, പദ്മശ്രീ, പദ്മവിഭൂഷണ്‍ തുടങ്ങി രാജ്യത്തിന്റെ  ആദരങ്ങള്‍. അഭിനേതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് നിര്‍മാതാവ് എന്നീ നിലകളിലും തിളങ്ങി. ഭാര്യ സാവിത്രി. മക്കള്‍: ഗായകനും നടനുമായ എസ്.പി.ബി. ചരണ്‍, പല്ലവി.

Tags: എസ്.പി. ബാലസുബ്രഹ്മണ്യം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിരഹ ദു:ഖത്താല്‍ ഉള്‍വലിഞ്ഞുപോയ ഗായിക ചിത്രയെ വീണ്ടും പൊതുവേദികളിലേക്ക് നയിച്ചത് ലതയുടെ ഉപദേശം

Music

അണ്ണാത്തെ അതിരടി മാസ്…., എസ്.പി. ബാലസുബ്രഹ്മണ്യം അവസാനമായി പാടിയ പാട്ട് അണ്ണാത്തെ ടീം പുറത്തുവിട്ടു; മിനിട്ടുകള്‍ക്കുള്ളില്‍ വൈറല്‍; ട്രെന്‍ഡിങ്ങ്

India

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്‌ക്കും എസ്.പി. ബാലസുബ്രഹ്മണത്തിനും പത്മവിഭൂഷണ്‍; ചിത്രയ്‌ക്ക് പത്മഭൂഷന്‍; കൈതപ്രത്തിന് പത്മശ്രീ

Music

കള്ളം പ്രചരിപ്പിക്കുന്നത് ദയവായി നിര്‍ത്തു; സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചരണത്തിനെതിരെ എസ്പിബിയുടെ മകന്‍

Music

പ്രിയഗായകന് കണ്ണീരില്‍ കുതിര്‍ന്ന വിട; എസ്.പി. ബാലസുബ്രഹ്മണ്യം യാത്രയായി; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.