തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസ് സര്‍ക്കാര്‍ മുക്കി. ഉന്നതരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ അതിനു തയാറായിട്ടില്ല. രണ്ട് കോടി എഴുപത്തിനാലു ലക്ഷം രൂപയാണ് ട്രഷറി സോഫ്റ്റ്വെയറിലെ പിഴവ് മുതലാക്കി ട്രഷറി ജീവനക്കാരനും സിപിഎം നേതാവുമായ ബിജുലാല്‍ തട്ടിയെടുത്തത്. കേസ് വിജിലന്‍സിന് കൈമാറണമെന്ന് പ്രത്യേക പോലീസ് സംഘം ശുപാര്‍ശ നല്കി ഒരു മാസം കഴിഞ്ഞിട്ടും ആഭ്യന്തര വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല.
അന്വേഷണം വ്യാപിപ്പിച്ചപ്പോള്‍ സോഫ്റ്റ്വെയര് പിഴവുകള്‍ കണ്ടെത്തുന്നതില്‍ ട്രഷറിയിലെ ഉന്നത ഉേദ്യാഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന് നഷ്ടം വരുത്തിയ മുഴുവന്‍ ഉേദ്യാഗസ്ഥരെയും കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണത്തിന് പോലീസ് ശുപാര്‍ശ നല്‍കിയത്. സിറ്റി പോലീസ് കമ്മീഷണര്‍ ഇക്കാര്യം ഉന്നയിച്ച് ഡിജിപിക്ക് കത്തയച്ചു. ഡിജിപി കത്ത് ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്തു.
സോഫ്റ്റ്വെയറിലെ പിഴവാണ് തട്ടിപ്പിന് ഇടയാക്കിയതെന്ന് കണ്ടെത്തിയതിനാല്‍ സോഫ്റ്റ്വെയര് നിര്‍മ്മാണ കരാറിനെ കുറിച്ചടക്കം വിജിലന്‍സ് അന്വേഷണം വേണ്ടിവരും. ഇത് ധനകാര്യ വകുപ്പിലെ ഉന്നതരിലേക്ക് നീളാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സോഫ്റ്റ്വെയറുകളെക്കുറിച്ചും ചിലപ്പോള്‍ അന്വേഷണം നടത്തേണ്ടി വരുന്ന സാഹചര്യമുണ്ടാകുമെന്നും സര്‍ക്കാര്‍ കരുതുന്നു. അങ്ങനെയെങ്കില്‍ കൂടുതല്‍ ഇടത് നേതാക്കള്‍ കുടുങ്ങും. അതിനാലാണ് വിജിലന്‍സ് അന്വേഷണ ശുപാര്ശയിന്മേല് സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
സംസ്ഥാന ഖജനാവിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്ത സംഭവമാണ് വഞ്ചിയൂര്‍ ട്രഷറിയിലെ ജീവനക്കാരന് ബിജുലാല്‍ നടത്തിയ തട്ടിപ്പ്. രണ്ടേമുക്കാല്‍ കോടിയോളം രൂപയാണ് ട്രഷറി സോഫ്റ്റ്വെയറിലെ പിഴവ് മുതലാക്കി ബിജുലാല്‍ തട്ടിയെടുത്തത്. കേസിലെ മറ്റ് പ്രതികളെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: