കൊച്ചി: ഖുറാന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ സമ്മതിച്ചു. നയതന്ത്ര ബാജേഗ് വഴിയും സ്വര്‍ണം കടത്തിയിട്ടുണ്ടാവാം. എന്നാല്‍ തനിക്ക് അറിയില്ല, റിപ്പോര്‍ട്ടര്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. വ്യക്തിപരമായി ഖുറാന് സ്വീകരിച്ചിട്ടിെല്ലന്നും ലഭിച്ച 31 പായ്ക്കറ്റുകളും പൊട്ടിച്ചില്ലെന്നുമാണ് ജലീല്‍ പറയുന്നത്.
ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടാവാമെന്ന് ജലീല്‍ സമ്മതിക്കുന്നത് ആറു മാസത്തിനിടെ ഇതാദ്യം. കുടുങ്ങിയെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സ്വര്‍ണക്കടത്തു നടന്നിട്ടുണ്ടെങ്കിലും തനിക്ക് പങ്കില്ലെന്ന വാദവുമായി അഭിമുഖം നല്‍കിയതെന്നാണ് വിലയിരുത്തല്‍.
സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനാണ് സി ആപ്ടിന്റെ വാഹനത്തില്‍ ഖുറാന് കടത്തിയതെന്നും ജലീല്‍ വിശദീകരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ സ്ഥിരമായി നടക്കുന്നതാണെന്നും ജലീല്‍ പറയുന്നു. എന്നാല്‍, സി ആപ്ടും സര്‍ക്കാര്‍ സ്ഥാപനം തന്നെയാണെന്നും ഇങ്ങനെ ചെയ്യുന്നത് ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗമാണെന്നും ജലീല്‍ മറന്നു.
എന്നെ ചോദ്യം ചെയ്ത കാര്യം എന്‍ഫോഴ്സ്മെന്റ് പുറത്തുവിടാന്‍ പാടില്ലായിരുന്നു. അത് രഹസ്യമാക്കി വയ്ക്കണമായിരുന്നു. ഇഡിയുടെ പവിത്രത കാത്തുസൂക്ഷിക്കാനാണ് താന്‍ വിവരം മറച്ചുവച്ചത്, ജലീല്‍ പറഞ്ഞു. ചോദ്യം ചെയ്ത കാര്യം നിഷേധിച്ചിട്ടില്ലെന്നാണ് ജലീല്‍ പറയുന്നത്. (എന്നാല്‍ ഫോണില്‍ വിളിച്ച മാധ്യമപ്രവര്‍ത്തകരോട് ചോദ്യം ചെയ്തിട്ടില്ലെന്നു തന്നെയാണ് ജലീല്‍ പറഞ്ഞിരുന്നത്.)
ഖുറാന് മറയാക്കി സ്വര്‍ണം കടത്തിയെന്ന സംശയത്തിലാണ് എന്‍ഫോഴ്സ്മെന്റും എന്‍ഐഎയും ജലീലിനെ ചോദ്യം ചെയ്തത്. കസ്റ്റംസ് രണ്ടു കേസുകള്‍ എടുത്തിട്ടുണ്ട്. ജലീലിന്റെ മൊഴികളില്‍ വൈരുധ്യമുള്ളതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. യുഎഇയില്‍ നിന്ന് ഖുറാന് കടത്തിയത് ജലീല്‍ പറഞ്ഞിട്ടാണെന്ന വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്. ആവശ്യപ്പെടാതെയാണ് ജലീല്‍ വിശുദ്ധഗ്രന്ഥം എത്തിച്ചതെന്ന് ചില മതപണ്ഡിതരും വെളിപ്പെടുത്തിയിരുന്നു. ഖുറാന്റെ എണ്ണത്തിലും തൂക്കത്തിലും വലിയ വ്യത്യാസവും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടാകാമെന്ന ജലീലിന്റെ പ്രസ്താവന പകുതി കുറ്റസമ്മതമാണെന്ന് കരുതുന്നു.
എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും ചോദ്യം ചെയ്തതും ഒളിപ്പിച്ച മന്ത്രി, ഇക്കാര്യങ്ങള്‍ പുറത്തുവന്നപ്പോള്‍ പറയാന്‍ സൗകര്യമില്ലായിരുന്നുവെന്നാണ് പ്രതികരിച്ചത്. തൊട്ടുപിന്നാലെ തനിക്ക് വേണ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകയെ വിളിച്ച് അഭിമുഖം നല്കി.
രണ്ടു തവണ എന്‍ഫോഴ്സ്മെന്റും 10 മണിക്കൂര്‍ എന്‍ഐഎയും ചോദ്യം ചെയ്ത മന്ത്രി, അതിനു ശേഷം മാധ്യമപ്രവര്ത്തികരോടോ ഫേസ്ബുക്ക് പോസ്റ്റിലോ പറയാത്ത കാര്യമാണ് ഇപ്പോള്‍ സമ്മതിച്ചത്.
രാജിവയ്ക്കുമോ?
ഉത്തരമില്ല
കൊച്ചി: നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് ഒരന്വേഷണ ഏജന്‍സിക്കും തനിക്കെതിരെ കുറ്റം കണ്ടെത്താന്‍ കഴിയില്ലെന്ന് മന്ത്രി കെ.ടി. ജലീല്‍. അന്വേഷണ റിപ്പോര്‍ട്ടില്‍ പേരു വന്നാല്‍ രാജിവയ്ക്കുമോയെന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല. ധാര്‍മ്മികതയുടെ പേരില്‍ രാജിവയ്ക്കുമോയെന്ന് ചോദിച്ചപ്പോള്‍ എന്താണ് ധാര്മ്മിതകയെന്നായിരുന്നു മറുചോദ്യം.
എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ മണിക്കൂറുകള്‍ക്കു മുന്പേയെത്തിയെന്ന വാര്‍ത്തകളും ജലീല്‍ നിഷേധിച്ചു. രാവിലെ ആറു മണിക്കെത്തി. ആറേ കാലിന് വിവര ശേഖരണം തുടങ്ങിയെന്നാണ് ജലീലിന്റെ മറുപടി. പത്തു മണിക്ക് ഹാജരാകാനാണ് പറഞ്ഞിരുന്നത് എങ്കിലും താങ്കളുടെ സൗകര്യപ്രദമായ സമയം ആകാമെന്ന് പറഞ്ഞിരുന്നു. അതിനാലാണ്, രാവിലെ ആറിനെത്തിയത്. ഒന്‍പതു മണിക്കാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയതെന്നത് തെറ്റാണ്. ജലീല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: