കൊച്ചി: ഇന്ത്യന്‍ വിംഗര്‍ സെയ്ത്യാസെന്സിങ് ഐഎസ്എല്‍ ഏഴാം സീസണിലും മഞ്ഞ കുപ്പായത്തില്‍ ബ്ലാസ്റ്റേഴ്സിനായി കളത്തിലെത്തും. മണിപ്പൂര്‍ സ്വദേശിയായ ഈ 28 വയസുകാരന് രണ്ട് വര്‍ഷത്തേക്കാണ് ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ചത്.
രണ്ടാം ഡിവിഷന് ഐ ലീഗ് ക്ലബ്ബായ റോയല്വാഹിങ്ഡോഹിലാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. ഐഎസ്എല്‍ രണ്ടാം സീസണില്‍ വായ്പ വ്യവസ്ഥയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിലെത്തി. അതേ വര്‍ഷം ദേശീയ ടീമില്‍ സ്ഥാനം നേടി. 2017ല്‍ സാല്‍ഗോക്കര്‍ എഫ്സിയില്‍ ചേര്‍ന്നു. 2018ല്‍ വായ്പ വ്യവസ്ഥയില്‍ ഡിഎസ്കെ ശിവാജിയന്‍സില്‍ എത്തി. പിന്നീട് ഐഎസ്എല്‍ ടീമായ ഡല്‍ഹി ഡൈനമോസില് ചേര്‍ന്നു. ഐഎസ്എല്‍ ആറാം സീസണിലാണ് ബ്ലാസ്റ്റേഴ്സില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: