കോഴിക്കോട്: ദല്‍ഹി സ്വദേശിയും പ്രതിരോധനിരക്കാരനുമായ ദീപക് ദേവരാണിയെ ഗോകുലം കേരള എഫ് സി ടീമിലെത്തിച്ചു. ഐ ലീഗ് ടീമായ ട്രാവു എഫ് സിയില്‍ നിന്നാണ് ഗോകുലത്തില്‍ എത്തിയത്.
രണ്ടു തവണ ഐ ലീഗ് ചാമ്പ്യനായ ദീപക്, ഇന്ത്യന്‍ അണ്ടര്‍-16, അണ്ടര്‍-19, അണ്ടര്‍-23 ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.
ഇരുപത്തിയേഴു വയസുകാരനായ ദീപക് , മോഹന്‍ ബഗാനും മിനിര്‍വ പഞ്ചാബിനും വേണ്ടിയാണ് ഐ ലീഗ് കിരീടം നേടിയത്.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ ഡെവെലപ്മെന്റല്‍ ടീമായ പൈലന് ആരോസിനു വേണ്ടിയായിരുന്നു ദീപകിന്റെ അരങ്ങേറ്റം. സ്പോര്‍ട്ടിങ് ക്ലബ്, എഫ്സി പുനെ സിറ്റി (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്), മോഹന്‍ ബഗാന്, പഞ്ചാബ് എഫ് സി, എന്നീ ക്ലബ്ബുകള്‍ക്കും കളിച്ചു. കഴിഞ്ഞ സീസണില്‍ ട്രാവു എഫ് സിക്കായി രണ്ട് ഗോളുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: