തിരുവനന്തപുരം : ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം. മന്ത്രി കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല. അതിന്റെ പേലില്‍ ആരും സമരം നടത്തേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യ അറിയിച്ചത്.
കെ.ടി. ജലീലിന് എതിരേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. ജലീല്‍ വിഷയത്തില്‍ നിജസ്ഥിതി വെളിപ്പെടുത്താന്‍ പ്രചാരണം നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലൂടെ ജലീലിനെ ന്യായീകരിച്ച് ദേശാഭിമാനി പ്രസ്താവന നടത്തിയിരുന്നു. അതിനു പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും മന്ത്രിയെ പിന്തുണച്ചുകൊണ്ട് നിലപാട് എടുത്തിരിക്കുന്നത്.
ഈ മാസം 25, 26 തീയതികളില്‍ സംസ്ഥാന സെക്രട്ടേറിയേറ്റും കമ്മിറ്റിയും ചേരുന്നുണ്ട്. ഇതിനുശേഷം പ്രചാരണ പരിപാടികള്‍ തീരുമാനിക്കും.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടി മാത്രമാണ് അന്വേഷണ ഏജന്‍സികള്‍ വിളിപ്പിച്ചത്. മാത്രമല്ല എന്‍ഐഎ സാക്ഷിയെന്ന നിലയില്‍ ആണ് കെടി ജലീലിനെ വിളിപ്പിച്ച് വിവരങ്ങളാരാഞ്ഞത്. അതില്‍ തെറ്റായിട്ട് എന്താണ് ഉള്ളത്.
ഖുര്‍ആന്‍ നിരോധിച്ച പുസ്തകമാണോ? ഖുര്‍ആന്‍ കൊടുക്കുന്നത് നിയമ വിരുദ്ധമാണോ? ഖുര്‍ആന്‍ കൊണ്ടുവന്നതിലും വിതരണം ചെയ്തതിലും ബിജെപി ഉന്നയിക്കുന്ന എതിര്‍പ്പ് പികെ കുഞ്ഞാലിക്കുട്ടി ഏറ്റുപിടിക്കുന്നത് എന്തിനാണ്. പ്രചാരണങ്ങള്‍ക്ക് അല്പ്പായുസ്സാണ്. കെടി ജലീല്‍ രാജിവക്കാന്‍ പോകുന്നില്ല. എന്ത് സമരം നടത്തിയാലും അതുണ്ടാകില്ല. കേസ് റജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും. അതുകൊണ്ട് അവരെല്ലാം കേസില്‍ പ്രതിയാകില്ല. അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രമായി അന്വേഷിച്ച് നിഗമനത്തിലെത്തട്ടെ.
പതിനാല് മണിക്കൂര്‍ ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ കമ്മീഷന് മുന്നിലിരുന്നു. അന്നത്തെ മുഖ്യമന്ത്രി രാജിവച്ചിരുന്നെങ്കില്‍ ധാര്‍മ്മികത മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുമായിരുന്നു എന്നും കോടിയേരി പ്രതികരിച്ചു.
അതേസമയം ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിലെടുക്കുന്ന കാര്യം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തില്ല. ജോസ് കെ.മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചാല്‍ എല്‍ഡിഎഫ് നിലപാട് എടുക്കുമെന്നും സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തില്ല. അവര്‍ യുഡിഎഫ് വിട്ടത് സ്വാഗതാര്‍ഹമാണ്. എല്‍ഡിഎഫ് യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: