കൊച്ചി : നില്‍പ്പ് സമരമെന്ന് പറഞ്ഞ് ഇരുപ്പ് സമരം നടത്തി സിപിഎം നേതാക്കള്‍. കളമശ്ശേരി നഗരസഭയിലെ ലൈഫ് ഭവന പദ്ധതി അട്ടിമറിക്കപ്പെട്ടു, നഗരസഭാ പരിധിയിലെ മാലിന്യ നീക്കത്തില്‍ അപാകതകള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി സിപിഐ- സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്തിയ നില്‍പ്പ് സമരമാണ് ഇരുപ്പ് സമരമാക്കിയത്.
യുഡിഎഫ് ഭരിക്കുന്ന കളമശ്ശേരി മുനിസിപ്പാലിറ്റിയില്‍ അഴിമതി ഭരണമാണെന്ന് ആരോപിച്ചാണ് സിപിഎം സമരം നടത്തിയത്. സിപിഎം ഏരിയ സെക്രട്ടറി എം.ഇ ഹസൈനാറാണ് സമരം ഉദ്ഘാടനം ചെയ്തത്.
ജലീലിന് എന്‍ഐഎ ഓഫീസില്‍ എത്താന്‍ സഹായിച്ച മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എ.എം. യൂസഫും സമരത്തില്‍ പങ്കെടുത്തു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിരിക്കേയാണ് ഇടത് നേതാക്കള്‍ തന്നെ ഇത്തരത്തില്‍ പ്രഹസനം നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: