തൃശൂര്‍: നിര്‍ധന വിഭാഗങ്ങളോടുള്ള ഇടതു വലതു മുന്നണികളുടെ വെല്ലുവിളി അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി വടക്കാഞ്ചേരി പുതുരുത്തിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുറന്ന് കൊടുക്കാത്ത, ആശ്രയ ഭവന് ഫ്ളാറ്റ് കെട്ടിടം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014ല്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെയും, മുണ്ടത്തിക്കോട് ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ നിര്‍മിച്ച ഫ്ളാറ്റിന്റെ നികുതി അടയ്ക്കുന്നത് ആറ് വര്‍ഷം പിന്നിടുമ്പോഴും അനില്‍ അക്കരയുടെ ബന്ധുവിന്റെ പേരിലാണെന്നും നാഗേഷ് ആരോപിച്ചു. ബിജെപി മധ്യമേഖല സെക്രട്ടറി പി.ജി.രവീന്ദ്രന്, കെ. ഗിരീഷ്, എസ്.രാജു, ഐ.എന്‍.രാജേഷ് , പ്രദീപ് അയ്യത്ത്, ബിജീഷ് അടാട്ട്, ദാസ് വിളമ്പത്ത് എന്നിവരും നാഗേഷിനൊപ്പം സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: