മാനന്തവാടി: ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്ന റിമാന്റ് പ്രതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. കുഞ്ഞോം കാട്ടിയേരി കോളനിയിലെ രാജു (34) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികൃതര്‍ ഇയാളെ മാനന്തവാടി ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് സെന്ററായ വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ആന കൊമ്പ് കേസുമായി ബന്ധപ്പെട്ട് ഈ മാസം 3 നാണ് രാജു റിമാന്റിലായത്. എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കാണിച്ച് കുടുബം പോലീസില്‍ പരാതി നല്കി. കര്‍ഷകനും ആരോഗ്യവാനുമായ രാജുവിന് യാതൊരു വിധ അസുഖവുമുണ്ടായിരുന്നില്ല. വനപാലകര്‍ പിടിച്ചു കൊണ്ടു പോകുമ്പോഴും പൂര്‍ണ്ണ ആരോഗ്യ വാനായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. മ്യതദേഹം മാനന്തവാടി ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോഴികോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും.ചണ്ണക്കന്, കെമ്പി എന്നിവരുടെ മകനാണ് രാജു. ഭാര്യ: മഞ്ജു. മക്കള്‍: അഞ്ജു, അഭിജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: