ന്യൂദല്‍ഹി: ഡെന്മാര്ക്കില് ഒക്ടോബര്‍ മൂന്ന് മുതല്‍ പതിനൊന്ന് വരെ നടത്താനിരുന്ന തോമസ് ആന്‍ഡ് യൂബര്‍ കപ്പ് ഫൈനല്‍സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചു. കൊറോണ മഹാമാരിയെ തുടര്‍ന്ന് മുന്‍ നിര ടീമുകള്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന് അടുത്ത വര്‍ഷത്തേക്ക് ഫൈനല്‍സ് മാറ്റിയത്.
തായ്ലന്ഡ്, ഓസ്ട്രേലിയ, ചൈനീസ് തായ്പേയി, അള്‍ജീരിയ, ദക്ഷിണ കൊറിയ ടീമുകളാണ് പിന്മാറിയത്. ഇന്ത്യ ചാമ്പ്യന്‍ഷിപ്പിനുള്ള പുരുഷ ,വനിത ടീമുകളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: