കോഴിക്കോട്: യുഎഇയില്‍ നിന്ന് ഖുറാന്റെ മറവില്‍ കടത്തിയത് സ്വര്‍ണമാണോ എന്ന് സംശയിക്കുന്നതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. സ്വര്‍ണക്കടത്ത് കേസില്‍ ഖുര്‍ആനെയും മതവിശ്വാസികളെയും പരിചയാക്കി രക്ഷപ്പെടാനാണ് മന്ത്രി ശ്രമിക്കുന്നത്. കെ.ടി ജലീല്‍ മതനേതാക്കളെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ഥിക്കുകയാണ്.
സംഭവം വര്‍ഗീയ വത്കരിക്കാനാണ് അദേഹം ശ്രമിക്കുന്നത്. ഖുറാനെയും മതവിശ്വാസികളെയും മറയാക്കി രക്ഷപ്പെടാനാണ് കെ.ടി.ജലീല്‍ ശ്രമിക്കുന്നത്. ഖുര്‍ആന്‍ കൊണ്ടുവന്നതിന്റെ പേരില്‍ രാജിവെക്കേണ്ട ഗതികേട് ഉണ്ടാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നൊക്കെയാണ് മതനേതാക്കളോട് ജലീല്‍ ചോദിക്കുന്നത്.
മത നേതാക്കള്‍ ജലീലിനെ ന്യായീകരിക്കുകയാണെങ്കില്‍ അവരുടെ സമീപനത്തിലും ദുരൂഹതയുണ്ട്. സി ആപ്റ്റിലെ ജീവനക്കാരെ സ്ഥലം മാറ്റിയതിലും ദുരൂഹതയുണ്ട്. ജലീല്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. തെളിവ് നശിപ്പിക്കാനാണ് മന്ത്രി അധികാരത്തില്‍ തുടരുന്നത്. ജലീലിനെതിരെ വഴിയില്‍ തടയുമെന്നും ഫിറോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: