Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് എക്‌സൈസ് ഓഫീസില്‍ നിന്ന് മദ്യം കാണാതായി; പോലീസ് കേസെടുത്തു

പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിദ്യാനഗര്‍ സിഐ വി.വി മനോജ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നും ഈ വര്‍ഷം ഏപ്രില്‍ 24നും ഇടയില്‍ വിവിധ അബ്കാരി കേസുകളിലായി പിടികൂടി തൊണ്ടിമുതലായി സൂക്ഷിച്ച മദ്യത്തില്‍ നിന്നാണ് 106.62 ലിറ്റര്‍ മദ്യം കാണാതായതെന്നാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2020, 10:54 am IST
in Kasargod

കാസര്‍കോട്: തൊണ്ടി മുതലായി പിടികൂടിയ മദ്യം ലോക് ഡൗണ്‍ കാലത്ത് കാണാതായതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പോലീസില്‍ പരാതി നല്‍കി. കാസര്‍കോട് വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് റെയ്ഞ്ച് ഓഫീസില്‍ നിന്നും 10 കേസുകളിലായി പിടിച്ചെടുത്ത മദ്യമാണ് കാണാതായത്. 

കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിദ്യാനഗര്‍ സിഐ വി.വി മനോജ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നും ഈ വര്‍ഷം ഏപ്രില്‍ 24നും ഇടയില്‍ വിവിധ അബ്കാരി കേസുകളിലായി പിടികൂടി തൊണ്ടിമുതലായി സൂക്ഷിച്ച മദ്യത്തില്‍ നിന്നാണ് 106.62 ലിറ്റര്‍ മദ്യം കാണാതായതെന്നാണ് പരാതി.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസമാണ് എക്‌സൈസ് റേയ്ഞ്ച് ഓഫീസില്‍ നിന്ന് തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന അനധികൃത വിദേശ മദ്യം അപ്രത്യക്ഷമായത്. ഇത് സംബന്ധിച്ച് വിവാദം ഉയര്‍ന്നതോടെ കാസര്‍കോട് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് നേരത്തെ പിടികൂടി തൊണ്ടിയായി സൂക്ഷിച്ച വിദേശമദ്യത്തില്‍ വലിയ കുറവ് കണ്ടെത്തിയത്. പുറത്തു നിന്ന് ആരെങ്കിലുമെത്തി കടത്താന്‍ ഒരു സാധ്യതയും ഇല്ലാത്തതിനാല്‍ ‘മദ്യക്കള്ളന്‍’ റേഞ്ച് ഓഫീസിനകത്തുള്ളവര്‍ തന്നെയാണെന്ന നിഗമനത്തിലാണ് വിജിലന്‍സ് എത്തിച്ചേര്‍ന്നത്.

തൊണ്ടിമുതല്‍ കാണാതായത് സംബന്ധിച്ച് വിജിലന്‍സ് റെയ്ഡ് നടത്തുമ്പോള്‍ അവിടെ ഉണ്ടായിരുന്ന റേയ്ഞ്ച് ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ കാരണം പോലും ബോധിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്‌റ്റേറ്റ് ഓഡിറ്റ് ഓഫീസിലെ സീനിയര്‍ ഗ്രേഡ് ഓഫീസര്‍ ഗോപാലകൃഷ്ണന്‍, എസ്.ഐമാരായ പി.പി മധുസൂദനന്‍, ശശിധരന്‍ പിള്ള, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.പി സുഭാഷ്, കെ.വി സുരേഷ് എന്നിവരാണ് പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നത്.

2019-20 കാലയളവില്‍ 10 അബ്കാരി കേസുകളില്‍ പിടികൂടി വിദ്യാനഗറിലെ റേയ്ഞ്ച് ഓഫീസില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന പാക്കറ്റ് വിദേശ മദ്യം ഉള്‍പ്പെടെയാണ് കാണാതായത്. ഗോവ, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുവരവേ പിടികൂടിയവയാണ് ഇവ. പിടിച്ചെടുത്ത കേരള മദ്യത്തിന്റെ ഒരു ലിറ്ററിന്റെയും 500 മില്ലി ലിറ്ററിന്റെയും 50 ഓളം കുപ്പികളും കൂട്ടത്തില്‍ കാണാതായതായാണ് വിജിലന്‍സ് കണ്ടെത്തിയത്. 

ഇത് സംബന്ധിച്ച് കേസ് രജിസ്റ്ററും പിടിച്ചെടുത്ത രേഖകളും തൊണ്ടിമുതല്‍ രജിസ്റ്ററും പരിശോധിച്ച കാസര്‍കോട് വിജിലന്‍സ് ഡിവൈ എസ്പി കെ.ദാമോദരനും സംഘവും ഇത്രയും മദ്യം അപ്രത്യക്ഷമായെന്ന റിപ്പോര്‍ട്ട് തയ്യാറാക്കി വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അയച്ച് സര്‍ക്കാറിനോട് വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പോലീസില്‍ പരാതി നല്‍കി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എക്‌സൈസ് ഓഫീസില്‍ ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചായിരിക്കും പോലീസ് അന്വേഷണം നടക്കുക. 

മദ്യവില്പന പൂര്‍ണ്ണമായും നിലച്ച ലോക് ഡൗണ്‍ കാലത്ത് എക്‌സൈസ് ഓഫീസില്‍ തൊണ്ടിമുതലായി സൂക്ഷിച്ച മദ്യം പൊക്കി അടിച്ചു ഫിറ്റായവര്‍ പോലീസ് അന്വേഷണത്തില്‍ വെള്ളം കുടിക്കേണ്ടി വരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്നെ അടക്കം പറഞ്ഞ് തുടങ്ങിയിട്ടുണ്ട്.

Tags: kasargodപോലീസ്missing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

പുതിയ വാര്‍ത്തകള്‍

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.