കണ്ണൂര്‍ ഇരിട്ടി പയഞ്ചേരിയിലെ എഴുപതുകാരി ആത്മഹത്യ സംഭവം സിപിഎമ്മുകാര്‍ എത്രമാത്രം തരംതാഴുമെന്നതിന്റെ തെളിവായി ഇന്നും മനസിനെ ഞെട്ടിക്കും.
മകനെ പോലെ കരുതിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ ലൈംഗിക പീഡനത്തെ തുടര്‍ന്നാണ് 2017 മാര്‍ച്ച് 30ന് എഴുപതുകാരി ആത്മഹത്യ ചെയ്തത്. സിപിഎം ബ്രാഞ്ച് അംഗവും കര്‍ഷക സംഘം പേരാവൂര്‍ വില്ലേജ് കമ്മറ്റി അംഗവുമായ പി.എം. രാജീവാണ് വൃദ്ധയെ അവരുടെ മകന് വേണ്ടി നിര്‍മ്മിക്കുന്ന പയഞ്ചേരിയിലെ വീട്ടില്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്. മുഴക്കുന്നിലെ സഹോദരിയുടെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി വ്യക്തമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തുടക്കത്തില്‍ രാജീവിന്റെ പങ്ക് ആരും ശ്രദ്ധിച്ചില്ലെങ്കിലും ബന്ധുക്കളുടെ സംശയവും സാഹചര്യത്തെളിവുകളുമാണ് അന്വേഷണം ഇയാളിലേക്കെത്തിച്ചത്.
ആത്മഹത്യ ചെയ്ത വൃദ്ധയുടെ മകന് വേണ്ടി പയഞ്ചേരിയില്‍ നിര്‍മ്മിക്കുന്ന വീട്ടില്‍ വയറിങ് ജോലിക്കാണ് രാജീവനെത്തിയത്. ജോലി ചെയ്യുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചത് വൃദ്ധയായിരുന്നു. ഇതിനിടെ ആരുമില്ലാത്ത സമയത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. മകന്റെ പ്രായം മാത്രമുള്ള ബന്ധുവില്‍ നിന്നുള്ള പീഡനത്തില്‍ മനംനൊന്ത് മുഴക്കുന്നിലുള്ള സഹോദരിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു വൃദ്ധ. എന്നാല്‍ പ്രതിയുടെ പേര് പുറത്ത് വന്ന ശേഷം ഇയാളെ രക്ഷിക്കുന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്. പ്രതിയെ തള്ളിപ്പറയാന്‍ നേതൃത്വം തയാറായില്ലെന്ന് മാത്രമല്ല കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവും നടന്നു. എന്നാല്‍ ബിജെപി ഉള്‍പ്പടെയുള്ള സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായെത്തിയതോടെ പാര്‍ട്ടി കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന രാജീവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: