കോഴിക്കോട്: മലയാളിയും മികച്ച പ്ലേമക്കറുമായ കെ. പ്രശാന്തുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒരുവര്‍ഷത്തേയ്ക്ക് കൂടിയാണ് താരവുമായുള്ള കരാര്‍ ക്ലബ് ദീര്‍ഘിപ്പിച്ചത്. ഇതോടെ കോഴിക്കോട് നിന്നുള്ള 23കാരനായ താരം വരുന്ന സീസണിലും ബ്ലാസ്റ്റേഴ്സിനായി മൈതാനത്തിറങ്ങും.
2016ലാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രശാന്തുമായി ആദ്യ േകരാറില് ഏര്‍പ്പെടുന്നത്. 2016-17 സീസണില്‍ ഐ ലീഗ് ക്ലബ് ചെന്നൈ സിറ്റിക്കായി വായ്പാടിസ്ഥാനത്തില്‍ കളിച്ചു. ഒരു സീസണുശേഷം ബ്ലാസ്റ്റേഴ്സില്‍ തിരിച്ചെത്തി.
എന്റെ ഫുട്ബോള്‍ യാത്രയില്‍ ഒരു നിര്‍ണായകമായ സ്ഥാനമുള്ള കേരള ബ്ലാസ്റ്റേഴ്സില്‍ തുടരുന്നതില്‍ ഒരേസമയം ഞാന്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. എന്റെ കഴിവില്‍ കോച്ചുമാരും മാനേജ്മെന്റും അര്‍പ്പിച്ച വിശ്വാസം എനിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു. വരാനിരിക്കുന്ന സീസണില്‍ ടീമിനായി കഴിവിന്റെ 100 ശതമാനം അര്‍പ്പിച്ച് മികച്ച പ്രകടനം പുറത്തെടുക്കും, കരാര്‍ പുതുക്കിയശേഷം പ്രശാന്ത് പറഞ്ഞു.
”ടീമിലെ മികച്ച ശാരീരിക ശേഷിയുള്ള കളിക്കാരില്‍ ഒരാളാണ് പ്രശാന്ത്. അദ്ദേഹത്തിന്റെ കഴിവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, തന്റെ പോരായ്മകള്‍ പരിഹരിക്കുന്നതിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു. ക്ലബ്ബുമായുള്ള പ്രശാന്തിന്റെ കരാര്‍ ദീര്‍ഘിപ്പിച്ചത് കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതിഫലനം മാത്രമല്ല, സംസ്ഥാനത്തോടും ആരാധകരോടും കൂടിയുള്ളതാണ്. അദ്ദേഹം ഒരു മികച്ച ഫുട്ബോള്‍ കളിക്കാരനാണ്, വരാനിരിക്കുന്ന സീസണില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.”ക്ലബ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: