ലണ്ടന്‍: ഈ സീസണിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പ്രതിരോധതാരം ഹാരി മഗ്വയര്‍ നയിക്കും.
ഇന്നലെ ക്ലബ്ബിന്റെ വെബ് സൈറ്റിനോട് സംസാരിക്കവെ പരിശീലകന് ഒലെ ഗണ്ണര്‍ സോള്‍ഷ്യറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നേരത്തെ കഴിഞ്ഞ മാസം അവധിക്കാലം ആഘോഷിക്കുന്നതിനിടെ അടിപിടിക്കേസില്‍ ഉള്‍പ്പെട്ട് ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മഗ്വയറിന് യുണൈറ്റഡിന്റെ ആം ബാന്‍ഡ് നഷ്ടമാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ മഗ്വയറിനെ നായക സ്ഥാനത്ത് നിലനിര്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തീരുമാനിക്കുകയായിരുന്നു.
ഗ്രീസില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയായിരുന്നു താരം അടിപിടിക്കേസില്‍ ഉള്‍പ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച താരത്തിന് ഈ കേസില്‍ 21 മാസ തടവ് ശിക്ഷയും വിധിച്ചിരുന്നു. എന്നാല്‍ മഗ്വയര്‍ ഇതിനെതിരെ കോടതിയില്‍ അപ്പീല്‍ നല്‍കുകയും, പുനര്‍വിചാരണയ്ക്കുള്ള അനുമതി അദ്ദേഹത്തിന് ലഭിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: