Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ പ്രതിരോധം വെന്റിലേറ്ററില്‍; പാഴാക്കിയത് ഏഴു മാസം; സര്‍ക്കാര്‍ വാദങ്ങള്‍ പൊളിഞ്ഞു; നടപടികള്‍ ഇല്ല; പരിശോധനകള്‍ കുറഞ്ഞു; എല്ലാം വാചകമടി മാത്രം

കൂടുതല്‍ മരണമുണ്ടായേക്കാം...വെന്റിലേറ്ററുകള്‍ക്ക് ക്ഷാമമുണ്ടായേക്കാം....ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജയുടെ വാക്കുകളാണിത്. എല്ലാം സജ്ജമെന്നു പറഞ്ഞ് കൊറോണ കരുതലിന്റെ വാഴ്‌ത്തലുകള്‍ ഏറ്റുവാങ്ങിയവര്‍ ഇപ്പോള്‍ ഇല്ലായ്‌മകളുടെ കണക്കുകള്‍ പറയുന്നു...രോഗികള്‍ റോഡില്‍ മരിച്ചു വീഴാതെ നോക്കണമെന്നു പറയുന്നു...രോഗപ്രതിരോധത്തിന്റെ വീഴ്ചകള്‍ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നു...

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 12, 2020, 12:01 pm IST
in Kerala

കൊച്ചി: കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ലഭിച്ച വിലയേറിയ ഏഴു മാസമാണ് കേരളം പാഴാക്കിയത്. അടുത്ത മാസം കൊറോണ വ്യാപനം കൂടുമെന്നും ജനങ്ങള്‍ നടുറോഡില്‍ മരിച്ചു വീഴുമെന്നൊക്കെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ തന്നെ പറയുമ്പോള്‍  പ്രതിക്കൂട്ടിലാകുന്നത് ടീച്ചറമ്മയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ശൈലജയും  പിണറായി സര്‍ക്കാരുമാണ്.  

ചൈന കൊറോണയുടെ നീരാളിപ്പിടിത്തത്തില്‍ ഞെരിഞ്ഞമരുന്ന സമയത്തു തന്നെയാണ്  കേരളത്തിലും കൊറോണ പ്രത്യക്ഷപ്പെട്ടത്. ചൈനയിലെ വൂഹാനില്‍  നിന്ന് മടങ്ങിയെത്തിയ തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനിക്കാണ രോഗം സ്ഥിരീകരിച്ചത്, അതും ജനുവരി 30ന്. രോഗം ഭേദമായി മാര്‍ച്ച് 11ന് അവര്‍ ആശുപത്രി വിട്ടു. പത്തനംതിട്ട സ്വദേശികള്‍ക്ക് രോഗം ബാധിച്ചതാണ് പിന്നെ വലിയ വാര്‍ത്തയായത്. അത് മാര്‍ച്ച് 20നായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സ കഴിഞ്ഞ് അവര്‍  മടങ്ങി.  ചെറിയ തോതില്‍ രോഗം പടര്‍ന്നപ്പോള്‍ തന്നെ ബുദ്ധമുട്ടിയെങ്കിലും രോഗം നിയന്ത്രിക്കാന്‍ അന്ന് കഴിഞ്ഞിരുന്നു. അപ്പോഴാണ് മഹാമാരിയെ പിടിച്ചുകെട്ടിയെന്നു പറഞ്ഞ് സര്‍ക്കാര്‍ വമ്പന്‍ പ്രചാരണം അഴിച്ചുവിട്ടത്. ലോകമെമ്പാടും സര്‍ക്കാരിനെ പ്രശംസിക്കുകയാണെന്നും വാര്‍ത്തകള്‍ പടച്ചുവിട്ടു.  

ദല്‍ഹിയിലും മഹാരാഷ്‌ട്രയിലും തമിഴ്‌നാട്ടിലും ബംഗാളിലും ഗുജറാത്തിലും രോഗം പടര്‍ന്നു കയറിയപ്പോള്‍ കേരള മോഡലിന്റെ അഹങ്കാരം സംസ്ഥാന സര്‍ക്കാര്‍ മറച്ചുവച്ചില്ല. കേരളത്തെ മാതൃകയാക്കൂയെന്നായി പ്രചാരണം. മാധ്യമങ്ങളും ഈ പ്രചാരണങ്ങള്‍ക്ക് കൊഴുപ്പു പകര്‍ന്നു.

എല്ലാം വാചകമടി മാത്രം

പക്ഷെ ഏഴു മാസത്തിനിപ്പുറമുള്ള കാര്യങ്ങള്‍ വിലയിരുത്തിയാല്‍ അന്നു കാട്ടിക്കൂട്ടിയതെല്ലാം വെറും വാചകമടി മാത്രമാണെന്ന് വ്യക്തമാകും. ഏതാണ്ട് മെയ് മാസം അവസാനം വരെ കേരളം സ്വയം കെട്ടിപ്പൊക്കിയ വലിയ പ്രതിഛായയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയായിരുന്നു. പക്ഷെ ജൂണ്‍ ആയതോടെ  ചിത്രം പാടെ മാറി. നിത്യേന രോഗികളുടെയും മരണമടയുന്നവരുടെയും എണ്ണം കൂടി വന്നു. ജൂണ്‍ നാലു വരെ കൊറോണ ബാധിച്ച് കേരളത്തില്‍ പതിനാലു പേര്‍ മാത്രമാണ് മരണമടഞ്ഞിരുന്നത്. ജൂലൈ 31ന് അനൗദ്യോഗിക മരണം നൂറു കടന്നു. പല മരണങ്ങളും കൊറോണയായി സ്ഥിരീകരിക്കാത്തതിനാല്‍ അവയൊന്നും അനൗദ്യോഗിക കണക്കില്‍ പോലും പെട്ടുമില്ല. രണ്ടുമാസം കൊണ്ടാണ് മരണം നൂറു കടന്നത്. ഇപ്പോള്‍ ആഗസ്റ്റ് കടന്ന് സെപത്ംബര്‍ 12. ആഗസ്റ്റ് ഒന്നിന് അനൗദ്യോഗിക കണക്കു പ്രകാരം മരണം 109 ആയിരുന്നു. ആഗസ്ത്31ന് 385 ആയി. സെപ്തംബര്‍ പത്തിലെ അനൗദ്യോഗിക കണക്കു പ്രകാരം മരണം 500 കടന്നു. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ ഇത് 396 ആണ്.  

നടപടികള്‍ ഇല്ല; പരിശോധനകള്‍ കുറഞ്ഞു

ഇതുവരെ കേരളത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. ഇപ്പോള്‍ നിത്യേന മൂവായിരത്തിലേറെപ്പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. നിത്യേന ശരാശരി മരണം 12 ആണ് ഇപ്പോള്‍. അടുത്ത മാസത്തോടെ രോഗവ്യാപനം കൂടുതലാകുമെന്നാണ് സര്‍ക്കാര്‍ തന്നെ പറയുന്നത്.

കടുത്ത നിയന്തണങ്ങള്‍ വേണ്ട സമയത്ത് അലംഭാവം കാണിച്ചതും അനാവശ്യമായ ഇളവുകള്‍ പ്രഖ്യാപിച്ചതും രോഗവ്യാപനം തടയാന്‍ കര്‍ക്കശമായ നടപടികള്‍  എടുക്കാത്തതും പരിശോധന വളരെക്കുറഞ്ഞതുമാണ് പൊടുന്നനെ രോഗം പടര്‍ന്നു കയറാന്‍ കാരണമായതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.  

വേണ്ടത്ര ക്വാറന്റൈന്‍ സൗകര്യം ഒരുക്കാത്തതാണ് മറ്റൊരു പ്രധാനകാരണം. പരിശോധനയും നിരീക്ഷണവും വ്യാപകമാക്കിയും കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും ശക്തമായ നടപടികള്‍ കൈക്കൊണ്ടിരുന്നുവെങ്കില്‍ അവസ്ഥ ഇത്രയേറെ മോശമാകുമായിരുന്നില്ല. ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് രോഗം വളരെ ഭീതിജനകമായ അവസ്ഥയില്‍ എത്തിയത്. അവിടങ്ങളില്‍ പലയിടങ്ങളിലും രോഗം കുറഞ്ഞുവരുന്ന സമയത്താണ് കേരളത്തില്‍ കൂടുന്നത്.

Read More:

  • കേരള കൊറോണ പ്രതിരോധം; പരിശോധനകള്‍ പരിതാപകരം
  • തീരുമാനങ്ങളില്‍ പാളിച്ചകളേറെ
  • ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ദുരിത കേന്ദ്രങ്ങള്‍; കെ.കെ. ശൈലജയുടെ വാക്കുകള്‍ മുന്നറിയിപ്പോ മുന്‍കൂര്‍ ജാമ്യമെടുക്കലോ… 
  • തുടക്കത്തില്‍ മീന്‍, മുട്ട, പഴച്ചാര്‍, ചിക്കന്‍ കറി…; ഇപ്പോള്‍ മൂന്ന് ഇഡ്ഡലി; മിക്ക ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും ആശുപത്രികളിലും കുടിവെള്ളം പോലുമില്ല
Tags: കേരള സര്‍ക്കാര്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.