Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാക്കിക്കുള്ളിലെ ജിഹാദി കണക്ഷന്‍

ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിന്റെ ചാവേറാവാന്‍വരെ യുവാക്കള്‍ ക്യൂ നില്‍ക്കുന്ന നിലയിലേക്ക് കേരളം മാറിയതിനു പിന്നില്‍ നിയമപാലകര്‍ പോലും മതതീവ്രവാദികളുടെ കയ്യാളായതിന്റെ പശ്ചാത്തലമുണ്ട്. ആരേയും പേടിക്കാതെ വിധ്വംസകപ്രവര്‍ത്തനം നടത്താനുള്ള അവസരമാണ് ഇതുവഴി തീവ്രവാദികള്‍ക്ക് ലഭിക്കുന്നത്. കാക്കിക്കുള്ളിലെ ഈ കറുത്ത ആടുകളെ കണ്ടെത്തി പോലീസ് സേനയെ ശുദ്ധീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2020, 03:00 am IST
in Editorial

കേരളം ഇസ്ലാമിക തീവ്രവാദികളുടെ സ്വന്തം നാടായി മാറിയതിന്റെ മുഖ്യകാരണങ്ങളിലൊന്ന് അവര്‍ക്ക് ലഭിക്കുന്ന രാഷ്‌ട്രീയ-ഭരണ സംരക്ഷണമാണെന്നത് പരസ്യമായ രഹസ്യമാണ്. വര്‍ഗീയ പ്രീണനത്തിന്റെ ബലതന്ത്രം പ്രയോഗിച്ച് മാറിമാറി അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ അനുവര്‍ത്തിക്കുന്ന മൃദുസമീപനം മുതലെടുത്ത് തങ്ങളുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഇസ്ലാമിക തീവ്രവാദ ശക്തികള്‍. ഭരണ-പ്രതിപക്ഷങ്ങളെ നയിക്കുന്ന പാര്‍ട്ടികളെയും മുന്നണികളെയും ഇരുപക്ഷത്തും തന്ത്രപൂര്‍വം നിലയുറപ്പിച്ച്  പരസ്പര ധാരണയോടെ ഹൈജാക്കുചെയ്യാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നു. ഭരണ സംവിധാനത്തെ വരുതിയിലാക്കി തങ്ങള്‍ ആഗ്രഹിക്കുകയും ലക്ഷ്യംവയ്‌ക്കുകയുംചെയ്യുന്ന കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇസ്ലാമിക തീവ്രവാദികള്‍ വിജയിക്കുന്നു. ഇവരുടെ ആവശ്യങ്ങള്‍, അവ  സാമൂഹ്യവിരുദ്ധമോ രാജ്യവിരുദ്ധമോ ആയാല്‍പ്പോലും അധികൃതര്‍ അനുവദിച്ചുകൊടുക്കുന്നു.

കോഴിക്കോട് ചില ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്ക് ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകനായ ഷാജി എന്നയാളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് സംഘങ്ങളില്‍പ്പെട്ട പ്രതികള്‍ക്ക് അന്വേഷണ വിവരം ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയാണ് ഇവരെ മലപ്പുറത്തേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. എഎസ്‌ഐയും സിപിഒയുമായ ഇവരെ ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളെ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ നിയോഗിച്ചതായിരുന്നു. പോലീസില്‍നിന്ന് രഹസ്യവിവരം ചോര്‍ന്നുകിട്ടിയതിനെത്തുടര്‍ന്ന്, കേസില്‍ പിടിയിലാവേണ്ടയാള്‍ മുന്‍കൂര്‍ ജാമ്യം നേടി ഒളിവില്‍ പോയി. ഫലത്തില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ഒറ്റുകാരായി മാറുകയായിരുന്നു ഈ പോലീസുകാര്‍. പോപ്പുലര്‍ ഫ്രണ്ടിന്റെയുംഎസ്ഡിപിഐയുടെയും പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢാലോചനയെത്തുടര്‍ന്നാണ് ഷാജി എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് വിവരം. അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനിന്ന പോലീസുകാര്‍ തീവ്രവാദ സംഘടനാ നേതാക്കളെയും രക്ഷിക്കുകയായിരുന്നു.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇസ്ലാമിക തീവ്രവാദികള്‍ മനസ്സുവച്ചാല്‍ കേരളാ പോലീസില്‍ എന്തും നടക്കുമെന്ന അവസ്ഥയാണുള്ളത്. വര്‍ഷങ്ങളായി ഇത് തുടരുകയും ചെയ്യുന്നു. മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചനയില്‍ പങ്കുള്ള ചില പ്രമുഖരെ രക്ഷിക്കാന്‍ ഒരു മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ ശ്രമിച്ചതായുള്ള ആരോപണം ഇപ്പോഴും ശക്തമാണ്. ആലുവയ്‌ക്കടുത്തെ പാനായിക്കുളത്ത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടുവന്ന കേസില്‍ പ്രതികളാവേണ്ട ചിലരെ പരാതിക്കാരാക്കി മാറ്റി രക്ഷപ്പെടുത്തിയതും മുതിര്‍ന്ന പോലീസുദ്യോഗസ്ഥനാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. അബ്ദുള്‍ നാസര്‍ മദനിക്കും തടിയന്റവിട നസീറിനും അനുകൂലമായി പോലീസിലെ ചിലര്‍ പല ഘട്ടങ്ങളിലും പ്രവര്‍ത്തിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു. തൊടുപുഴയില്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മതതീവ്രവാദികളുടെ പക്ഷം പിടിച്ചതായി  ആത്മകഥയില്‍ അധ്യാപകന്‍തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മതതീവ്രവാദവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള ചിലരുടെ പേരുകള്‍ പോലീസ് ആസ്ഥാനത്തുനിന്ന് ഒരു ഉദ്യോഗസ്ഥന്‍ ചോര്‍ത്തിയത് വലിയ വിവാദത്തിനിടയാക്കിയതാണ്. പോലീസില്‍നിന്ന് വെടിയുണ്ട മോഷ്ടിച്ച് തീവ്രവാദികള്‍ക്ക് എത്തിച്ചതുള്‍പ്പെടെയുള്ള നിരവധി സംഭവങ്ങള്‍ വേറെയുമുണ്ട്.

കേരളാ പോലീസില്‍ ഇസ്ലാമിക തീവ്രവാദി കള്‍ക്കുവേണ്ടിയുള്ള സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ ചിത്രമാണ് ഇവിടെ തെളിഞ്ഞുവരുന്നത്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കുകയും നീതി നടപ്പാക്കുകയും ചെയ്യേണ്ടവര്‍ മതപക്ഷപാതം  കാണിക്കുന്ന അത്യന്തം ആപല്‍ക്കരമായ സ്ഥിതിവിശേഷമാണിത്. ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിന്റെ ചാവേറാവാന്‍വരെ യുവാക്കള്‍ ക്യൂനില്‍ക്കുന്ന നിലയിലേക്ക് കേരളം മാറിയതിനു പിന്നില്‍ നിയമപാലകര്‍ പോലും മതതീവ്രവാദികളുടെ കയ്യാളായതിന്റെ പശ്ചാത്തലമുണ്ട്. ആരേയും പേടിക്കാതെ വിധ്വംസകപ്രവര്‍ത്തനം നടത്താനുള്ള അവസരമാണ് ഇതുവഴി തീവ്രവാദികള്‍ക്ക് ലഭിക്കുന്നത്. കാക്കിക്കുള്ളിലെ ഈ കറുത്ത ആടുകളെ കണ്ടെത്തി പോലീസ് സേനയെ ശുദ്ധീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന സ്ഥലംമാറ്റം പോലുള്ള ലഘുവായ ശിക്ഷകള്‍ അവരെ സംരക്ഷിക്കുന്നതിന് തുല്യമായിരിക്കും. ഇക്കൂട്ടരെ ശരിയായ അന്വേഷണം നടത്തി പിരിച്ചുവിടുകയും, കര്‍ശനമായ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കുകയുമാണ് വേണ്ടത്. രാഷ്‌ട്രീയ-ഭരണ നേതൃത്വം ഇതിനുള്ള ഇച്ഛാശക്തി കാണിക്കണം.

Tags: 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.