മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവും ലഹരിക്കടത്ത് ബന്ധവും ഉള്പ്പെടെടവിഷയങ്ങളില് സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി അറസ്റ്റില്‍. നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. സുശാന്ത് സിങ്ങിന് ലഹരിമരുന്ന് എത്തിച്ചിരുന്നതായി കാമുകി റിയ ചക്രവര്‍ത്തി വെളിപ്പെടുത്തിരുന്നു. സഹോദരന് ഷോവിക് മുഖേനയാണ് ലഹരി സംഘടിപ്പിച്ചിരുന്നതെന്നും എന്നാല്‍, താന്‍ ഉപയോഗിച്ചിട്ടില്ലെന്നും നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ (എന്‍സിബി) ചോദ്യം ചെയ്യലിലാണ് റിയ വെളിപ്പെടുത്തിയത്.
ലഹരി മരുന്നുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാട്സാപ് ചാറ്റുകള്‍ തന്റേതു തന്നെയെന്ന് റിയ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സഈദ് വിലാത്ര, ബാസിത് പരിഹാര്‍ എന്നിവരില്‍ നിന്നാണു സഹോദരന് ലഹരിമരുന്നു വാങ്ങിയിരുന്നതെന്നും വ്യക്തമാക്കി.
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയെ സിബിഐയും ചോദ്യം ചെയ്തിരുന്നു. സുശാന്തിനെ റിയ കൊലപ്പെടുത്തിയതാണെന്ന് താരത്തിന്റെ അച്ഛന് ആരോപിച്ചിരുന്നു. കേസില്‍ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കി റിയയെയും കൂട്ടരെയും അറസ്റ്റ് ചെയ്യണമെന്ന് സുശാന്തിന്റെ ബന്ധുവും ബിജെപി എംഎല്‍എയുമായ നീരജ് കുമാര്‍ സിങും ആവശ്യപ്പെട്ടു. സുശാന്തിനെ ലഹരി മരുന്നുകള്‍ നല്കി റിയ മറ്റുള്ളവരില്‍ നിന്ന് അകറ്റി ഒറ്റപ്പെടുത്തിയെന്ന് സഹോദരി ശ്വേത സിങ് കീര്‍ത്തി നേരത്തെ തന്നെ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: