കൊച്ചി: ടീമിന്റെ പ്രകടനം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനായി കേരള ബ്ലാസ്റ്റേഴ്സ് പ്ലെയര്‍ ട്രാക്കര്‍ സംവിധാനമൊരുക്കി. ഇതിന്റെ ഭാഗമായി വമ്പന്‍ ക്ലബ്ബുകളായ യുവന്റസ് എഫ്സി, പാരീസ് സെന്റ് ജെര്മെയ്ന്, ലിവര്‍പൂള്‍ എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റ് സ്പോര്‍ട്സുമായി ബ്ലാസ്റ്റേഴ്സ് ദീര്‍ഘകാല കരാര്‍ ഒപ്പുവച്ചു. കളിക്കാരുടെ ഫിറ്റ്നെസ്, പ്രകടനം എന്നിവ നിരീക്ഷിക്കുന്നതിനും പരിക്കുകള്‍ നിയന്ത്രിച്ച് ക്ലബ്ബിന്റെ നിലവാരം ഉയര്‍ത്തുന്നതിനും സ്റ്റാറ്റ് സ്പോര്‍ട്സുമായി സഹകരിക്കുന്ന ആദ്യ ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ്. അത്യാധുനികമായ സോന്റാ 3.0 സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അപ്പക്സ് പ്രൊ സീരീസ് ഡിവൈസുകളാണ് ഇതിനായി ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: