തൃശൂര്‍: ജില്ലയിലെ വിവിധ ഇനം പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. 4101 പട്ടയങ്ങളാണ് നിലവില്‍ വിതരണം ചെയ്തത്. കഴിഞ്ഞ പട്ടയമേളയ്‌ക്ക് ശേഷം 1035 പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു. ഇതടക്കം 5136 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തു. ഇതില്‍ 333 എണ്ണം വനഭൂമിപട്ടയങ്ങളാണ്. ജില്ലയിലെ പട്ടയവിതരണത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം വനഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്.
കാലപ്പഴക്കമേറിയതും സങ്കീര്‍ണമേറിയതും കേന്ദ്രാനുമതിയ്‌ക്ക് വിധേയമായതുമായ വനഭൂമി പട്ടയങ്ങള്‍ ഉള്‍പ്പടെ വിവിധയിനം പട്ടയങ്ങള്‍ ഇതിന്റെ ഭാഗമായി വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനത്തിന് ശേഷം ഓരോ വില്ലേജിലേയും പട്ടയങ്ങള്‍ അതത് വില്ലേജ് ഓഫീസുകള്‍ വഴി കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നിശ്ചിത തീയതികളില്‍ വിതരണം ചെയ്യും. താലൂക്ക്തല പട്ടയവിതരണച്ചടങ്ങുകളില്‍ ബന്ധപ്പെട്ട എംപി, എം.എല്‍.എമാര്‍ സംബന്ധിക്കും.ജില്ലാതല ഓണ്‍ലൈന്‍ പട്ടയവിതരണ ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി തൃശൂര്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഹാളില്‍ നടത്തുന്ന ചടങ്ങില്‍ മന്ത്രി അഡ്വ വി.എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ത
കുന്നംകുളം താലൂക്കിന് കീഴില്‍ മൂന്ന് വില്ലേജുകളിലായി 56 പേര്‍ക്കുള്ള പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം നടത്തി. ചൊവ്വന്നൂര്‍ (ഒമ്പത്), വെള്ളാറ്റഞ്ഞൂര്‍ (ആറ്), കുന്നംകുളം (41) എന്നീ വില്ലേജുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് പട്ടയം നല്‍കിയത്. അടുപ്പുട്ടിയിലുള്ള 36 കുടുംബങ്ങള്‍ക്കും കോട്ടക്കുന്നിലെ 14 കുടുംബങ്ങള്‍ക്കും ഇതോടെ കൈവശമുള്ള ഭൂമിക്ക് ഔദ്യോഗിക രേഖകളായി. ജില്ലാതല ഉദ്ഘാടനത്തിന് ശേഷം താലൂക്കിലെ പട്ടയവിതരണം മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: