Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യവകുപ്പില്‍ കടന്നുകൂടിയത് നിരവധി ക്രിമിനലുകള്‍; സൂചനകള്‍ ലഭിച്ചിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍

കൊറോണ വൈറസ് പടരുന്നതിന് മുന്നേ തന്നെ നിരവധി പേരാണ് താത്കാലിക ജീവനക്കാരായി ആരോഗ്യ വകുപ്പില്‍ കടന്നുകൂടിയത്. ശുചീകരണ തൊഴിലാളികള്‍ മുതല്‍ ടെക്‌നീഷ്യന്‍മാരെ വരെ തിരുകി കയറ്റിയിട്ടുണ്ട്. താത്കാലികമായി കയറിയാല്‍ പിന്നെ ആജീവനാന്തം കരാര്‍ പുതുക്കി നല്‍കുകയാണ് പതിവ്. മെഡിക്കല്‍ കോളേജുകളില്‍ അടക്കം ഇത്തരത്തില്‍ നിരവധി നിയമനങ്ങളാണ് നടന്നത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണമില്ലാതെ പലരേയും സന്നദ്ധ സേവനത്തിന്റെ മറവില്‍ തിരുകിക്കയറ്റിയിട്ടുണ്ട്. സമൂഹ അടുക്കളയിലടക്കം സംഘര്‍ഷം ഉണ്ടായി. സിപിഎം ബ്രാഞ്ചുകളുടെ നിര്‍ദേശ പ്രകാരം എത്തിയതിനാല്‍ പശ്ചാത്തലം പരിശോധിക്കാന്‍ പോലും തയാറായിട്ടില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 7, 2020, 11:38 am IST
in Kerala

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിലേക്ക് തിരുകി കയറ്റിയത് നിരവധി ക്രിമിനലുകളെ. താത്കാലിക ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ ലേബലുകളില്‍ സിപിഎം ഗുണ്ടകളെ ആരോഗ്യ വിഭാഗത്തിലേക്ക് തിരുകികയറ്റുകയായിരുന്നു. യുവജനക്ഷേമ ബോര്‍ഡടക്കം നല്‍കിയിട്ടുള്ള വോളണ്ടിയര്‍മാരുടെ പട്ടികയില്‍ സിപിഎം അനുഭാവികളെ മാത്രം ഉള്‍ക്കൊള്ളിച്ചത് നേരത്തെ വിവാദമായിരുന്നു.  

കൊറോണ വൈറസ് പടരുന്നതിന് മുന്നേ തന്നെ നിരവധി പേരാണ് താത്കാലിക ജീവനക്കാരായി ആരോഗ്യ വകുപ്പില്‍ കടന്നുകൂടിയത്. ശുചീകരണ തൊഴിലാളികള്‍ മുതല്‍ ടെക്‌നീഷ്യന്‍മാരെ വരെ തിരുകി കയറ്റിയിട്ടുണ്ട്. താത്കാലികമായി കയറിയാല്‍ പിന്നെ ആജീവനാന്തം കരാര്‍ പുതുക്കി നല്‍കുകയാണ് പതിവ്. മെഡിക്കല്‍ കോളേജുകളില്‍ അടക്കം ഇത്തരത്തില്‍ നിരവധി നിയമനങ്ങളാണ് നടന്നത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണമില്ലാതെ പലരേയും സന്നദ്ധ സേവനത്തിന്റെ മറവില്‍ തിരുകിക്കയറ്റിയിട്ടുണ്ട്. സമൂഹ അടുക്കളയിലടക്കം സംഘര്‍ഷം ഉണ്ടായി. സിപിഎം ബ്രാഞ്ചുകളുടെ നിര്‍ദേശ പ്രകാരം എത്തിയതിനാല്‍ പശ്ചാത്തലം പരിശോധിക്കാന്‍ പോലും തയാറായിട്ടില്ല.  

നാലേകാല്‍ ലക്ഷം സന്നദ്ധ പ്രവര്‍ത്തകരുടെ ലിസ്റ്റാണ് സര്‍ക്കാരിന്റ കൈയിലുള്ളത്. യുവജനക്ഷേമ ബോര്‍ഡ് തയാറാക്കി നല്‍കിയ രണ്ട് ലക്ഷത്തോളം പേരുടെ പട്ടികയില്‍ 90 ശതമാനവും ഡിവൈഎഫ്‌ഐക്കാരാണ്. അതില്‍ അധികവും ക്രിമിനല്‍ കേസുകളിലടക്കം പ്രതികളായവര്‍ ഉണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്. പട്ടികയില്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം ഉള്ളവരെ മാത്രം ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് തയാറാക്കിയതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെ സന്നദ്ധ സേവനത്തിന്റെ മറവില്‍ എത്തിയവര്‍ക്ക് വേതനം നല്‍കാനുള്ള തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.  

പത്തനംതിട്ടയില്‍ 108 കനിവ് ആംബുലന്‍സ് ഡ്രൈവര്‍ കൊറോണ ബാധിതയെ പീഡിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സന്നദ്ധ സേവന പട്ടികയിലുള്ളവരുടെ പശ്ചാത്തലം പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.  

സൂചനകള്‍ ലഭിച്ചിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍

സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കടന്നുകൂടുന്നുവെന്നതിന് തെളിവായി മുമ്പും നിരവധി സംഭവങ്ങള്‍. 2014-2015ല്‍ ആലപ്പുഴ ജില്ലയില്‍ 108 ആംബുലന്‍സില്‍  ജോലി ചെയ്തിരുന്ന ആളായിരുന്നു പത്തനംതിട്ട പീഡനക്കേസിലെ പ്രതി നൗഫല്‍.  

ഈ മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉടന്‍ ഹാജരാക്കാം എന്ന ഉറപ്പിന്മേല്‍ നൗഫലിന് ജോലി നല്‍കിയത് എന്നാണ്  കനിവ് ആംബുലന്‍സ് ഏജന്‍സിയായ ജിവികെഇഎംആര്‍ഐയുടെ വാദം.   കൊറോണ കൂടി പടര്‍ന്നതോടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാവകാശം നല്‍കുകയായിരുന്നു എന്നുമാണ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.  

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നിരവധി പേര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ ഏജന്‍സി നിയമനം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ശുപാര്‍ശയിലൂടെ നഴ്‌സുമാരും കനിവ് ആംബുലന്‍സില്‍ ജോലി നേടിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്നടക്കം ശുപാര്‍ശയോടെ നിരവധി പേര്‍ ജോലിയിലുണ്ട്. അക്കൂട്ടത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കടന്നുകൂടിയിട്ടുണ്ട്.  

തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മാരകായുധങ്ങളുമായി തമ്മിലടിച്ച സംഭവം ഉണ്ടായി. ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ മുഖം മിനുക്കാന്‍ സജ്ജീകരിച്ചിരിക്കുന്ന സാന്ത്വന ആംബുലന്‍സുകളിലെ ജീവനക്കാരെക്കുറിച്ച് അന്വേഷിക്കണമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ചും രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതും സര്‍ക്കാര്‍ അന്വേഷിച്ചിരുന്നില്ല.

Tags: കേരള സര്‍ക്കാര്‍healthkk shailaja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

World

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

പുതിയ വാര്‍ത്തകള്‍

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.